തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നിഫ്റ്റി50 പുന:ക്രമീകരണം: മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ചേര്‍ന്നു, ഹീറോ മോട്ടോകോര്‍പ്പ് പുറത്തേയ്ക്ക്

മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വെള്ളിയാഴ്ച അതിന്റെ ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 50 സൂചികയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനും സെപ്റ്റംബര്‍ 30 മുതല്‍ സൂചികയില്‍ ചേരും.

അര്‍ദ്ധ വാര്‍ഷിക പുനഃസംഘടനയുടെ ഭാഗമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഹീറോ മോട്ടോകോര്‍പ്പും ഒഴിവാക്കപ്പെടുമെന്ന് എക്‌സ്‌ചേഞ്ച് അറിയിച്ചു. ജനുവരി 31 നും ജൂലൈ 31 നും അവസാനിക്കുന്ന ആറ് മാസത്തെ ഓഹരികളുടെ ശരാശരി ഫ്രീ-ഫ്‌ലോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിലാണ് പുന: ക്രമീകരണം. എന്‍എസ്ഇ നിഫ്റ്റി 50 ഘടന വര്‍ഷത്തില്‍ രണ്ടുതവണയാണ് അവലോകനം ചെയ്യപ്പെടുന്നത്.

മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മാറ്റം സൂചികയെ ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) റീ ബാലന്‍സിംഗിലേയ്ക്ക് നയിക്കും. ബ്രോക്കറേജ് സ്ഥാപനം നുവാമ പറയുന്നതനുസരിച്ച് സൂചികയില്‍ ഉള്‍പ്പെട്ടതോടെ   മാക്‌സ് ഹെല്‍ത്ത് കെയര്‍ കൂടുതല്‍ പാസീവ് നിക്ഷേപം ആകര്‍ഷിക്കും.

400 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ മാക്‌സ് ഹെല്‍ത്ത്‌കെയര്‍ 9.34 ശതമാനവും ഇന്റര്‍ഗ്ലോബ് ആവിയേഷന്‍ 28.61 ശതമാനവുമുയര്‍ന്നു..

അതേസമയം ഹീറോ മോട്ടോകോര്‍പ് 1.82 ശതമാനവും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 17.59 ശതമാനവും ഇടിഞ്ഞു.

X
Top