പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

എന്‍എസ്‌ഇ എഫ്‌&ഒ കാലാവധി വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റുന്നു

മുംബൈ: എന്‍എസ്‌ഇയുടെ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ ചൊവ്വാഴ്‌ചയിലേക്ക്‌ മാറ്റുന്നു.

സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ ഇത്‌ നിലവില്‍ വരും. ബിഎസ്‌ഇയുടെ എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയില്‍ നിന്ന്‌ വ്യാഴാഴ്‌ചയിലേക്കും മാറ്റും. ഇരു എക്‌സ്‌ചേഞ്ചുകളും വ്യത്യസ്‌ത സര്‍ക്കുലറുകളിലായാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നിലവിലുള്ള എഫ്‌&ഒ കരാറുകളുടെ കാലാവധിയില്‍ മാറ്റമുണ്ടാകില്ല. എന്‍എസ്‌ഇയുടെ പ്രതിവാര കരാറുകളുടെ കാലാവധി കഴിയുന്നത്‌ സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ ചൊവ്വാഴ്‌ചകളിലായിരിക്കും. പ്രതിമാസ കരാറുകളുടെ കാലാവധി മാസത്തിലെ അവസാനത്തെ ചൊവ്വാഴ്‌ചയായിരിക്കും.

ഓഗസ്റ്റ്‌ 31നോ അതിന്‌ മുമ്പോ കാലാവധി കഴിയുന്ന കരാറുകള്‍ വ്യാഴാഴ്‌ചകളില്‍ തന്നെ അവസാനിക്കും.

നേരത്തെ, കഴിഞ്ഞ ഏപ്രില്‍ നാല്‌ മുതല്‍ നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റാനുള്ള എന്‍എസ്‌ഇയുടെ നീക്കം സെബിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

എല്ലാ ഓഹരി ഡെറിവേറ്റീവ്‌ കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ ആയി നിശ്ചയിക്കണമെന്ന സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ എന്‍എസ്‌ഇ തീരുമാനം മാറ്റിയത്‌.

പ്രതിവാര കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ ആയി നിശ്ചയിക്കണമെന്നാണ്‌ സെബിയുടെ നിര്‍ദേശം. സാധാരണ ഡെറിവേറ്റീവ്‌ കരാറുകള്‍ ചുരുങ്ങിയത്‌ ഒരു മാസത്തേക്കുള്ളതാണ്‌. എല്ലാ മാസത്തെയും അവസാനത്തെയും ആഴ്‌ചയായിരിക്കും ഈ കരാറുകളുടെ കാലാവധി കഴിയുന്നത്‌. പ്രതിവാര കരാറുകളുടെ കാലയളവ്‌ ചുരുങ്ങിയത്‌ ഒരാഴ്‌ചയായിരിക്കും.

ഏതെങ്കിലും കാറുകളുടെ കാലാവധി കഴിയുന്ന ദിവസത്തിലോ ഇടപാട്‌ തീര്‍ക്കുന്ന ദിവസത്തിലോ മാറ്റം വരുത്തുകയാണെങ്കില്‍ എക്‌സ്‌ചേഞ്ചുകള്‍ സെബിയില്‍ നിന്ന്‌ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്‌.

2024 സെപ്‌റ്റംബറില്‍ സെബി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രകാരം കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളിലായി വ്യക്തികളായ എഫ്‌&ഒ ട്രേഡര്‍മാര്‍ നേരിട്ട നഷ്‌ടം 1.8 ലക്ഷം കോടി രൂപയാണ്‌. ഒരു കോടിയില്‍ പരം വരുന്ന ട്രേഡര്‍മാരില്‍ 93 ശതമാനത്തിനും ശരാശരി രണ്ട്‌ ലക്ഷം രൂപ വീതം നഷ്‌ടം സംഭവിച്ചു.

ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിവെച്ച നാല്‌ ലക്ഷം ട്രേഡര്‍മാര്‍ക്ക്‌ ശരാശരി 28 ലക്ഷം രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ്‌ ഈ നഷ്‌ടം സംഭവിച്ചത്‌.

ഇടപാടിനുള്ള ചെലവുകള്‍ തട്ടികിഴിച്ചതിനു ശേഷം ഒരു ലക്ഷം രൂപയിലേറെ ലാഭമുണ്ടാക്കിയ ട്രേഡര്‍മാര്‍ ഒരു ശതമാനം മാത്രമാണ്‌.

X
Top