10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഇനി ബഹിരാകാശത്തെ വിപ്ലവങ്ങൾ

ന്ത്യയുടെ ഭാവി ഗവേഷണ പ്രവർത്തനങ്ങൾ ഇനി കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്ന് സ്‌പേസ് റിസേർച് ആയിരിക്കും. ഐഎസ്ആർഒ ഇനി നാസയോളം വളരും. വാണിജ്യാടിസ്ഥാനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ മുഖ്യ നേട്ടം. രാജ്യത്തിന് സാമ്പത്തിക പിന്തുണ കൂടി നല്കാൻ തക്ക രീതിയിൽ ഇന്ത്യൻ ബഹിരാകാശ ഏജൻസി കരുത്ത് നേടി. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റ് ലോക രാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കാനും നിരവധി സുപ്രധാന ദൗത്യങ്ങളിലൂടെ ഇവരുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കാനും ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു.ബഹിരാകാശ സാങ്കേതിക വിദ്യകള്‍ക്കായി നാസയുടെ വാതിലില്‍ മുട്ടുന്ന ഐഎസ്ആര്‍ഒയിലെ ശാസ്ത്രഞ്ജരെ പരിഹസിച്ചവര്‍ക്കുള്ള ശക്തമായ മറുപടി ആയിരുന്നു കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒ നല്‍കിയത്. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രൂപീകരണം. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ എന്‍എസ്‌ഐഎല്‍ 2019 മാര്‍ച്ച് ആറിനാണ് സ്ഥാപിതമായത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ വ്യവസായ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്‌ഐഎല്‍ സ്ഥാപിച്ചത്. ഇതിലൂടെ ബഹിരാകാശ വിപണിയില്‍ വലിയ നേട്ടം കൊയ്യാന്‍ രാജ്യത്തിന് കഴിയും.
ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ്‌ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. 1999-ല്‍ സ്ഥാപിതമായി. പൂര്‍ണമായ തോതില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്‌ 2007 ഏപ്രില്‍ 23-നാണ്‌. പി.എസ്‌.എല്‍.വി.സി-8 ന്റെ സഹായത്തോടെ ഇറ്റാലിയന്‍ ഉപഗ്രഹമായ എജില്‍ ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യവിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന് അടിത്തറ പാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വിക്രം സാരാഭായ് എന്ന അതുല്യ പ്രതിഭ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി 1969 ൽ ഐഎസ്ആര്‍ഒ രൂപീകൃതമായി. ബഹിരാകാശ ഗവേഷണ രംഗത്ത് അത്രനാള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്ന ഇന്ത്യയ്‌ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു ഐഎസ്ആര്‍ഒയുടെ രൂപീകരണം.
ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം മംഗൾയാൻയാണ്. 2013 നവംബർ 5-ന് പി.എസ്‌.എല്‍.വി.സി-25 എന്ന റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഹാർബറായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് മംഗൾയാൻ കുതിച്ചുയർന്നത്. 2014 സെപ്റ്റംബർ 24-ന് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിക്കുക എന്നതാണ്.
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -1, 2008 ഒക്നോബര്‍ 22ന്‌ രാവിലെ 6.22ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്‍ററില്‍ നിന്നാണ്‌ വിക്ഷേപിച്ചത്‌. പി.എസ്‌.എല്‍.വി.സി-11 വാഹനത്തിലായിരുന്നു വിക്ഷേപണം. 2008 നവംബര്‍ 8ന്‌ വാഹനം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. 386 കോടിയോളം രൂപയാണ്‌ പദ്ധതിയുടെ ആകെ ചെലവ്‌. 1,380 കിലോഗ്രാമായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം. 2008 നവംബര്‍ 14ന്‌, ചന്ദ്രോപരിതലം പഠിക്കാനുള്ള ഭാഗം (Moon Impact Probe) ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ട്‌ ചന്ദ്രനില്‍ പതിച്ചു. ഇതോടെ ചന്ദ്രനില്‍ പതാക പാറിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
എം.ജി.കെ.മേനോൻ, കെ.കസ്തൂരി രംഗൻ, ജി.മാധവൻ നായർ, കെ.രാധാകൃഷ്ണൻ, എസ് സോമനാഥ് എന്നീ മലയാളികൾ ഐഎസ്ആർഒയെ നയിച്ചു. ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ കൂടുതൽ കാലം നയിച്ചതും മലയാളികൾ തന്നെ.
ചന്ദ്രനിലും, ചൊവ്വയിലും, അതിനപ്പുറവും പുതിയ സാദ്ധ്യതകൾ തേടിയുള്ള യാത്രകൾ ഇന്ത്യ തുടരും. കാലാവസ്ഥ, കാലവസ്ഥാ വ്യതിയാനം, കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി അനവധി മേഖലകളിൽ ബഹിരാകാശം പുതിയ ആകാശങ്ങൾ തുറക്കും.

X
Top