എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ശ്രീ സിമന്റിനെ നോമുറ അപ്‌ഗ്രേഡ്‌ ചെയ്‌തു

ശ്രീ സിമന്റ്‌ ഓഹരി വില ഇന്നലെ നാല്‌ ശതമാനം ഉയര്‍ന്നു. ആഗോള ബ്രോക്കറേജ്‌ ആയ നോമുറ അപ്‌ഗ്രേഡ്‌ ചെയ്‌തതിനെ തുടര്‍ന്നാണ്‌ ഓഹരി വില മുന്നേറിയത്‌.

നേരത്തെ ശ്രീ സിമന്റിന്‌ ‘ന്യൂട്രല്‍’ എന്ന റേറ്റിംഗ്‌ നല്‍കിയിരുന്ന നോമുറ ഇപ്പോള്‍ ഈ ഓഹരി വാങ്ങാനാണ്‌ ശുപാര്‍ശ ചെയ്യുന്നത്‌.

ലക്ഷ്യമാക്കുന്ന ഓഹരി വില 28,000 രൂപയില്‍ നിന്നും 34,000 രൂപയായി ഉയര്‍ത്തി. നിലവിലുള്ള ഓഹരി വിലയില്‍ നിന്നും ശ്രീ സിമന്റ്‌ 9 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ നോമുറയുടെ നിഗമനം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശ്രീ സിമന്റ്‌ ഓഹരി വില 19.57 ശതമാനമാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരു മാസത്തിനിടെ 9.57 ശതമാനവും ഒരു ആഴ്‌ചയ്‌ക്കിടെ 8.3 ശതമാനവുമാണ്‌ ഓഹരി വിലയിലുണ്ടായ മുന്നേറ്റം.

X
Top