യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

കൊച്ചി എയർപോർട്ടിൽ ഇനി ക്യൂ നിൽക്കേണ്ട; 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങി

കൊച്ചി: കൊച്ചി എയർപോർട്ടിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ക്യൂ നിൽക്കാതെ യാത്ര ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം സജ്ജമായി. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഇന്ന് മുതൽ ആരംഭിച്ചത്. ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയാണിത്.

കുടുംബമൊത്തുള്ള വിദേശ യാത്രകളിൽ പ്രവാസികൾക്ക് ഏറെ സഹായമാകുന്നതാണ് ഈ പദ്ധതി. ഈ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരന്മാർക്കും ‘ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ’ കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് നേട്ടം. എയർപോർട്ടിലെ ടെർമിനൽ മൂന്ന് ഡിപ്പാർച്ചർ വെയ്റ്റിം​ഗ് ഏരിയയിലാണ് ഈ സംവിധാനം ലഭ്യമാവുക. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി,ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മറ്റു എയർപോർട്ടുകളിലും ഈ സൗകര്യം ഉടൻ നിലവിൽ വരും. ഈ സൗകര്യം ഉപയോ​ഗിക്കാനായി യാത്രക്കാർക്ക് മൂന്ന് വഴികളാണുളളത്. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ftittp.mha.gov.in എന്ന വെബ്സൈറ്റിലൂടെ പദ്ധതിയിൽ അം​ഗമാകാം. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 8 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷൻ കൗണ്ടറുകൾ വഴി നേരിട്ട് അപേക്ഷിക്കാം. തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) ഓഫീസുകൾ വഴിയും അപേക്ഷ നൽകാനാകും.

അപേക്ഷ നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. നൽകിയ വിവരങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക. അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ OTP ആയും ഇമെയിൽ പരിശോധനയും വഴി വിജയകരമായി സ്ഥിരീകരിക്കുന്നതോടെ പ്രോ​ഗ്രാമിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക്: india.ftittp-boi@mha.gov.in

X
Top