എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കില്ല – റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് ഇത്. ” സെബി ഇതിനകം നടപടികള്‍ സ്വീകരിച്ചതിനാല്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നില്ല,” റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനകാര്യവിഷയങ്ങളില്‍ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരെയാണ് ഫിന്‍ഫ്‌ലുവേഴ്‌സ് എന്ന്് വിളിക്കുന്നത്. മെറ്റ, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇവര്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നു. ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സെബിയുടെ പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല.

അതേസമയം അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ വ്യക്ത്യാധിഷ്ടിത നടപടികളെത്തു. ടെലഗ്രാം ചാനലുകള്‍ വഴിയുള്ള ട്രേഡിംഗ് നിര്‍ത്തലാക്കല്‍, യൂട്യൂബര്‍മാര്‍ക്ക് നിയന്ത്രണം, ഇന്‍ഫ്‌ലുവന്‍സര്‍ പിആര്‍ സുന്ദറിന് പിഴ തുടങ്ങി ഇക്കാര്യത്തില്‍ സെബി നിരവധി നടപടികളാണ് സ്വീകരിച്ചത്.

X
Top