ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

നടപടികളിലും ഇഷ്യുവിലയിലും മാറ്റമില്ല, എഫ്പിഒ നിശ്ചയിച്ച പ്രകാരം നടക്കും – അദാനി എന്റര്‍പ്രൈസ്

ന്യൂഡല്‍ഹി: ഫോളോ അപ്പ് പബ്ലിക് ഓഫര്‍ (എഫ്പിഒ) ഷെഡ്യൂള്‍ അനുസരിച്ചും പ്രഖ്യാപിച്ച പ്രൈസ് ബാന്‍ഡിലും നടക്കുമെന്ന് അദാനി എന്റര്‍പ്രൈസ് ശനിയാഴ്ച വ്യക്തമാക്കി. ഷെഡ്യൂളും ഇഷ്യൂ വിലയും മാറ്റമില്ലാതെ തുടരും.

‘അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഫോളോഅപ്പ് പബ്ലിക് ഓഫര്‍ (എഫ്പിഒ) ഷെഡ്യൂളും പ്രഖ്യാപിച്ച പ്രൈസ് ബാന്‍ഡും അനുസരിച്ച് മുന്നോട്ട് പോകും. ഷെഡ്യൂളിലോ ഇഷ്യൂ വിലയിലോ മാറ്റമില്ല. ബാങ്കര്‍മാരും നിക്ഷേപകരും ഉള്‍പ്പെടെ എല്ലാ പങ്കാളികളിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. എഫ്പിഒ പൂര്‍ണ്ണവിജയമായിരിക്കും,’ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കമ്പനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 48 ബില്യണ്‍ ഡോളര്‍ ചോര്‍ച്ചയുണ്ടായി. ഈ പശ്ചാത്തലത്തില്‍ എഫ്പിഒ മാറ്റാനും ഇഷ്യുവില കുറയ്ക്കാനും ബാങ്കര്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top