കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകള്ക്ക് അധിക നികുതി ഏര്പ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പറഞ്ഞത്.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവുള്ളതിനാല് തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള നിര്ദേശം മാത്രമായിരുന്നു ബജറ്റില് മുന്നോട്ടുവച്ചതെന്ന് മന്ത്രി ഇന്നലെ സഭയില് വിശദീകരിച്ചു. പുതിയ നികുതി നടപ്പാക്കാന് ഇപ്പോള് ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

അടഞ്ഞുകിടക്കുന്ന വീടുകള്ക്ക് അധിക നികുതി ഈടാക്കാനുള്ള സര്ക്കാര് നീക്കത്തിനെതിരേ നേരത്തെ വ്യാപകമായ പ്രതിഷേധവും ഉയര്ന്നിരുന്നു.

X
Top