
മുംബൈ: 49 കോടി അസംഘടിത തൊഴിലാളികള്‍ക്ക് കൃത്രിമ ബുദ്ധി(എഐ) പ്രാപ്തമാക്കാനുള്ള പദ്ധതി -മിഷന്‍ ഡിജിറ്റല്‍ ശ്രാംസേതു- നിതി ആയോഗ് വിഭാവനം ചെയ്തു. സാമ്പത്തിക അരക്ഷിതാവസ്ഥ, പരിമിതമായ വിപണി പ്രവേശനം, വൈദഗ്ധ്യം തുടങ്ങിയ പ്രതിബദ്ധങ്ങളെ മറികടക്കാന്‍ എഐ, ബ്ലോക്ക്‌ചെയ്ന്‍, ഇമ്മേഴ്‌സീവ് ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇതിനായി തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഇവരെ ശാക്തീകരിക്കും. അതു വഴി വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കാനും ഉത്പാദനക്ഷമത ഉയര്‍ത്താനും ജോലിയില്‍ അന്തസ്സ് ഉറപ്പാക്കാനും സാധിക്കും. അനൗപചാരിക തൊഴിലാളികളുടെ ശരാശരി വാര്‍ഷിക വരുമാനം 2047 ലും 6,000 ഡോളറായി തുടരും.ഇന്ത്യയ്ക്ക് ഉയര്‍ന്ന വരുമാന പദവി ഉറപ്പാക്കാന്‍ ആവശ്യമായ $14,500 ലക്ഷ്യത്തേക്കാള്‍ വളരെ താഴെ. ‘ലക്ഷക്കണക്കിന് ആളുകളെ പിന്നിലാക്കുന്നതും ഇന്ത്യയുടെ വളര്‍ച്ചാ കഥയെ ദുര്‍ബലപ്പെടുത്തുന്നതും ആയ ഈ പ്രവണത ഒഴിവാക്കാന്‍ ഉടനടി ഏകോപിപ്പിച്ച നടപടി അത്യാവശ്യമാണ്,’ റിപ്പോര്‍ട്ട് പറഞ്ഞു.
സര്‍ക്കാര്‍, വ്യവസായം, അക്കാദമിക്, സിവില്‍ സമൂഹം എന്നിവയുടെ സഹകരണം ശക്തിപ്പെടുത്താനാണ് നിര്‍ദ്ദിഷ്ട ദൗത്യം ഊന്നല്‍ നല്‍കുന്നത്. അപ്പോള്‍ മാത്രമേ എഐ സന്തുലിതമാക്കാനാകൂ. അതുവഴി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പുനരുജ്ജീവനവും ദശലക്ഷകണക്കിനാളുകളെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്താനും ആകും. 2047 ലെ വിക്‌സിത് ഭാരത് എന്ന ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യാം,റിപ്പോര്‍ട്ട് പറഞ്ഞു.