മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

യുപിഎസ് പൂർണമായും പുതിയ പദ്ധതിയെന്ന് നിർമല സീതാരാമൻ

ദില്ലി: കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പൂർണമായും പുതിയ പെൻഷൻ പദ്ധതി ആണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

നിലവിലുള്ള പെൻഷൻ പദ്ധതിയായ എൻപിഎസും പഴയ പെൻഷൻ പദ്ധതിയായ ഒപിഎസും പിൻവലിക്കലല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

പ്രതിപക്ഷം ഇതേക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.

ഇതൊരു പുതിയ പാക്കേജാണ്. യുപിഎസ് എല്ലാ സർക്കാർ ജീവനക്കാരെയും തൃപ്തിപ്പെടുത്താൻ പോന്നതാണെന്നും മികച്ച രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും സർക്കാരിന് പോലും വലിയ ഭാരം ഉണ്ടാകില്ല എന്നും ധനമന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാർക്ക് ധാരാളം ആനുകൂല്യങ്ങൾ ഉള്ളതിനാൽ മിക്ക സംസ്ഥാനങ്ങളും യുപിഎസ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്.

അടുത്ത വർഷം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന യു.പി.എസ് പ്രകാരം 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും

X
Top