എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പ്രീ-ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: 2026-27  കേന്ദ്ര ബജറ്റ്  പ്രക്രിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഔദ്യോഗികമായി ആരംഭിച്ചു.  പ്രീ-ബജറ്റ് മീറ്റിംഗുകളുടെ ആദ്യ റൗണ്ടിന് അവര്‍ നേതൃത്വം നല്‍കി. ബജറ്റ് അന്തിമമാക്കുന്നതിന് മുമ്പ് വിദഗ്ധരില്‍ നിന്നും പങ്കാളികളില്‍ നിന്നും ആശയങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതിനാണ് മീറ്റിംഗ്. ആദ്യ സെഷനില്‍ സെക്രട്ടറിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഉള്‍പ്പെടെ സാമ്പത്തിക കാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അടുത്ത വര്‍ഷത്തേക്കുള്ള വരുമാനവും ചെലവും  എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവര്‍ ധനമന്ത്രിയെ ധരിപ്പിച്ചു.

രണ്ടാം സെഷന്‍ കര്‍ഷക സംഘടനകള്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങളും കാര്‍ഷിക നയങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ധനമന്ത്രി ശ്രവിച്ചു.  വിശാലമായ കൂടിയാലോചനയുടെ ഭാഗമാണ് മീറ്റിംഗുകളെന്ന് ധനകാര്യ ഉദ്യോഗസ്ഥര്‍ പറയുന്നു..  സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ ബജറ്റ് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.ഇതിനായി എല്ലാ വര്‍ഷവും ബിസിനസ്സ് നേതാക്കള്‍, ട്രേഡ് യൂണിയനുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയവരുമായി ധനമന്ത്രി സംസാരിക്കുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ), പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പിഎച്ച്ഡിസിസിഐ) തുടങ്ങിയ വ്യവസായ അസോസിയേഷനുകള്‍ ഇതിനകം തന്നെ അവരുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നേരിട്ടുള്ള നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ ഗ്രൂപ്പുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദായനികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയുള്‍പ്പെടുന്ന വ്യക്തികളും കമ്പനികളും നേരിട്ട് അടയ്ക്കുന്ന നികുതിയാണിത്.

ഉല്‍പ്പാദനത്തെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ അവതരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. 2026 ഫെബ്രുവരി 1 നായിരിക്കും നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക.

X
Top