ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഡിജിറ്റൽ സിനിമാ ക്യാമറ ബ്രാൻഡായ RED-നെ നിക്കോൺ ഏറ്റെടുത്തു

ലച്ചിത്ര നിര്മാണ രംഗത്ത് ഉപയോഗിക്കുന്ന റെഡ് വണ് 4കെ, വി റാപ്റ്റര് എക്സ് തുടങ്ങിയ ഡിജിറ്റല് സിനിമാ ക്യാമറകള് പുറത്തിറക്കിയ റെഡ് എന്ന യുഎസ് കമ്പനിയെ മുന്നിര ക്യാമറാ ബ്രാന്ഡുകളിലൊന്നായ നിക്കോണ് ഏറ്റെടുക്കുന്നു. ഇതോടെ റെഡ് നിക്കോണിന്റെ സഹസ്ഥാപനമായി മാറും.

2005ല് തുടക്കമിട്ട ജെയിംസ് ജന്നാര്ഡ് തുടക്കമിട്ട റെഡ്, ഡിജിറ്റല് സിനിമാ ക്യാമറകള്ക്കിടയില് മുന്നിരയില് തന്നെ സ്ഥാനമുറപ്പിച്ചിരുന്നു. റോ കംപ്രഷന് സാങ്കേതിക വിദ്യയോടുകൂടിയുള്ള റെഡ് വണ് 4കെ മുതല് വി റാപ്റ്റര് എക്സ് വരെയുള്ള ക്യാമറകള് സിനിമാ നിര്മാണ മേഖലയില് വലിയ സ്വീകാര്യത നേടിയവയാണ്.

ഇന്ത്യന് സിനിമാ രംഗത്തും ഹോളിവുഡ് സിനിമാരംഗത്തുമെല്ലാം റെഡ് ക്യാമറകളുടെ സജീവ ഉപഭോക്താക്കളുണ്ട്. ഉയര്ന്ന നിലവാരത്തിലുള്ള വീഡിയോ ചിത്രീകരണത്തിന് അനുയോജ്യമായ വിധത്തിലാണ് റെഡ് ക്യാമറകള് ഒരുക്കിയിട്ടുള്ളത്.

അതേസമയം ക്യാമറാ, ക്യാമറ ലെന്സ് വ്യവസായ രംഗത്ത് വര്ഷങ്ങളുടെ പാരമ്പര്യമുള്ള ജാപ്പനീസ് കമ്പനിയാണ് നിക്കോണ്. 1917ല് ആരംഭിച്ച നിക്കോണ്, ക്യാമറയെ കൂടാതെ മൈക്രോസ്കോപ്പുകള്, ബൈനോകുലറുകള്, കണ്ണടകളുടെ ലെന്സുകള്, റൈഫിള് സ്കോപ്പ് തുടങ്ങി വിവിധ രംഗങ്ങളില് സജീവമാണ്.

റെഡിനെ ഏറ്റെടുക്കുന്നതോടെ ഡിജിറ്റല് സിനിമാ ക്യാമറാ വിപണിയിലേക്ക് പ്രവേശിക്കാന് നിക്കോണിനാവും. ക്യാമറാ ഉല്പാദന, വിപണന, ഹാര്ഡ് വെയര് രംഗങ്ങളിലുള്ള നിക്കോണിന്റെ സ്വാധീനവും ശേഷിയും പ്രയോജനപ്പെടുത്താന് റെഡിനുമാവും.

നിലവില് 220 ജീവനക്കാരാണ് റെഡ്ഡിനുള്ളത്. കാലിഫോര്ണിയയിലെ ഫൂട്ഹില് റാഞ്ചിലാണ് റെഡിന്റെ ആസ്ഥാനം.

ഡിജിറ്റല് സിനിമാ ക്യാമറ രംഗത്തെ അറിയപ്പെടുന്ന ബ്രാന്റ് ആണെങ്കിലും 2018ല് റെഡ് ഹൈഡ്രജന് വണ് എന്ന പേരില് ഒരു സ്മാര്ഫോന്ണും റെഡ് പുറത്തിറക്കിയിരുന്നു.

കൂട്ടിച്ചേര്ക്കാവുന്ന മോഡ്യൂളുകളും, ഹോളോഗ്രാം ഡിസ്പ്ലേയുമുള്ള ഈ ഫോണ് ഒരു പരീക്ഷണ ഉല്പന്നമായിരുന്നു.

വിപണിയില് സ്വീകാര്യത ലഭിക്കാതിരുന്നതോടെ തൊട്ടടുത്ത വര്ഷം തന്നെ ഫോണ് നിര്ത്തലാക്കി.

X
Top