ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

വിപണി നഷ്ടം നേരിടുന്നു, നിഫ്റ്റി 19650 ന് താഴെ

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 107.38 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 66159.44 ലെവലിലും നിഫ്റ്റി 17.10 പോയിന്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 19642.80 ലെവലിലും വ്യാപാരം തുടരുന്നു. 1732 ഓഹരികള്‍ മുന്നേറുമ്പോള്‍ 1094 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

111 ഓഹരി വിലകളില്‍ മാറ്റമില്ല. ഡോ.റെഡ്ഡി ലാബ്‌സ്,അദാനി എന്റര്‍പ്രൈസസ്,റിലയന്‍സ്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഒഎന്‍ജിസി,നെസ്ലെ,ഡിവിസ് ലാബ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിപ്ല എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്നത്.

ഹിന്‍ഡാല്‍കോ,ടിസിഎസ്,ഐസിഐസിഐ ബാങ്ക്,ബിപിസിഎല്‍,ആക്‌സിസ് ബാങ്ക്,ബജാജ് ഫിന്‍സര്‍വ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ടൈറ്റന്‍,ടാറ്റ മോട്ടോഴ്‌സ്,മാരുതി സുസുക്കി എന്നിവ കനത്ത നഷ്ടം നേരിടുന്നു. മേഖലകളില്‍ റിയാലിറ്റി 1 ശതമാനവും മീഡിയ 0.75 ശതമാനവും പൊതുമഖല ബാങ്ക് 0.62 ശതമാനവും എഫ്എംസിജി 0.30 ശതമാനവും ഉയര്‍ന്നപ്പോള്‍ മറ്റുള്ളവ താഴ്ച വരിക്കുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു.

ബിഎസ്ഇ മിഡ്ക്യാപ് 0.27 ശതമാനവും സ്‌മോള്‍ക്യാപ് 0.28 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top