ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക ഉയര്‍ന്നത്‌ 84%

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം മേഖലാ സൂചികകളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്‌ നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചികയാണ്‌. കഴിഞ്ഞ എട്ട്‌ മാസം കൊണ്ട്‌ നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക 84 ശതമാനമാണ്‌ ഉയര്‍ന്നത്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ദുര്‍ബലമായ പ്രകടനത്തിനു ശേഷം നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക ശക്തമായ തിരിച്ചുവരവാണ്‌ 2023-24ല്‍ നടത്തിയത്‌. 2022-23ല്‍ നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക 16 ശതമാനം നഷ്‌ടമാണ്‌ രേഖപ്പെടുത്തിയിരുന്നത്‌.

റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളുടെ ലാഭത്തിലും വരുമാനത്തിലുമുണ്ടായ ഗണ്യമായ വളര്‍ച്ചയാണ്‌ ഓഹരി വിപണിയിലെ പ്രകടനത്തിലും പ്രതിഫലിച്ചത്‌.

ഉത്സവ സീസണിനോട്‌ അനുബന്ധിച്ച്‌ ഈ ഓഹരികളില്‍ ശക്തമായ ഡിമാന്റ്‌ ദൃശ്യമാവുകയും ചെയ്‌തു. ഏഴ്‌ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ ഈ സാമ്പത്തിക വര്‍ഷം 70 ശതമാനം മുതല്‍ 130 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌.

129 ശതമാനം നേട്ടം നല്‍കിയ പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌ പ്രൊജക്ട്‌സ്‌ ആണ്‌ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ച ഓഹരി.

X
Top