യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ലാഭമെടുപ്പും ഏകീകരണവും പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: മികച്ച ജിഎസ്ടി വരുമാനം, മണ്‍സൂണ്‍ പ്രതീക്ഷ എന്നിവയുടെ പിന്‍ബലത്തിലാണ് വിപണി മുന്നേറുന്നത്, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. സെന്‍സെക്‌സ്‌ 486.9 അഥവാ 0.75 ശതമാനം ഉയര്‍ന്ന് 65205.05 ലെവലിലും നിഫ്റ്റി 133.50 പോയിന്റ്‌ അഥവാ 0.70 ശതമാനം ഉയര്‍ന്ന് 19322.50 ലെവലിലും തിങ്കളാഴ്ച ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച സൂചികകള്‍ റെക്കോര്‍ഡ് ഉയരം കുറിച്ചിരുന്നു. മിക്ക സാമ്പത്തിക പാരാമീറ്ററുകളിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഫണ്ട് ഒഴുക്കിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ചൗഹാന്‍,നിഫ്റ്റി 19250 നും 19335 നും ഇടയില്‍ പ്രൈസ് റേഞ്ച് നിലനിര്‍ത്തുന്നതായി നിരീക്ഷിച്ചു.ഹ്രസ്വകാല പ്രവണത പോസിറ്റീവാണ്.

അതേസമയം അമിത വാങ്ങല്‍ ഘട്ടത്തിലായതിനാല്‍ ഉടനടി ലാഭമെടുപ്പ് പ്രതീക്ഷിക്കാം.നിഫ്റ്റി, 19250-19180 ലെവലുകളില്‍ സപ്പോര്‍ട്ടും 19400-19435 ലെവലുകളില്‍ പ്രതിരോധവും തീര്‍ക്കും.
കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ നിഫ്റ്റി ലംബമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചതായി ബിഎന്‍ബി പാരിബാസിലെ ജതിന്‍ ഗഡിയ പറയുന്നു.

വലിയ പിന്‍വാങ്ങലില്ലാതെ സൂചിക 675 പോയിന്റുയര്‍ന്നു. മണിക്കൂര്‍ മൊമന്റം ഇന്‍ഡിക്കേറ്റര്‍, നെഗറ്റീവ് ക്രോസോവര്‍ മറികടന്നത് വേഗത നഷ്ടത്തെ കുറിക്കുന്നു. എന്നാല്‍ ഏകീകരണം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഡാറ്റ ആവശ്യമാണ്.

X
Top