ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

നിഫ്റ്റി 19500-19800 ശ്രേണിയില്‍ തുടരും – വിദഗ്ധര്‍

മുംബൈ: ജൂലൈ 28 ന് അല്‍പ്പം താഴ്ന്ന നിഫ്റ്റി, വരും സെഷനുകളില്‍ 19500-19800 ശ്രേണിയില്‍ തുടരും, വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.സെന്‍സെക്‌സ് 107 പോയിന്റ് കുറഞ്ഞ് 66,160 ലും നിഫ്റ്റി 14 പോയിന്റ് കുറഞ്ഞ് 19,646 ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബെയര്‍,ബുള്‍ വടം വലി ദൃശ്യമാണ്.

അതുകൊണ്ടുതന്നെ പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവുണ്ടായിട്ടും സൂചിക, 20 ദിവസത്തെ ഡിഇഎംഎയില്‍ തുടരുന്നതായും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിരക്കായ 19600 ലായിരിക്കും ഇനി സപ്പോര്‍ട്ട്.

അതിന് താഴെ ലാഭമെടുപ്പും ഷോര്‍ട്ട് പോസിഷനും ദൃശ്യമാകും. 19800 ലെവലിന് മുകളില്‍ മാത്രമേ അപ്‌ട്രെന്റ് പ്രതീക്ഷിക്കപ്പെടുന്നുള്ളൂ.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,584- 19,553 -19,502.
റെസിസ്റ്റന്‍സ്: 19,686 – 19,717 -19,768.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,291-45,176- 44,989
റെസിസ്റ്റന്‍സ്: 45,665- 45,780 -45,967.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
മുത്തൂറ്റ് ഫിന്‍
പെയ്ജ് ഇന്ത്യ
പെട്രോനെറ്റ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ടിസിഎസ്
ഡാബര്‍
രാംകോ സിമന്റ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
കോള്‍ ഇന്ത്യ.

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 268193 ഓഹരികള്‍ 222 രൂപ നിരക്കില്‍ വാങ്ങി. യുഎന്‍എഫ്‌ഐ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 2000000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ടെംമ്പോ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ്്: ജെയ്‌നം ബ്രോക്കിംഗ് ലിമിറ്റഡ് 112257 ഓഹരികള്‍ 222.5 രൂപ നിരക്കില്‍ വാങ്ങി.പ്രാര്‍ത്ഥന എന്റര്‍പ്രൈസസ് 11225 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

തിരുപ്പതി ഫോര്‍ജ് ലിമിറ്റഡ്: ദ്വാജ കമ്മോഡിറ്റി സര്‍വീസസ് 540000 ഓഹരികള്‍ 8.26 രൂപ നിരക്കില്‍ വാങ്ങി.

വെബ്‌സോള്‍ എനര്‍ജി സിസ്റ്റംസ്: ഇന്ത്യ മാക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 200000 ഓഹരികള്‍ 97.25 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂലൈ 31 ന് ഒന്നാംപാദഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
മാരുതി സുസുക്കി,ഗെയില്‍,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,യുപിഎല്‍,ബോഷ്,പെട്രോനെറ്റ് എല്‍എന്‍ജി,അദാനി ഗ്രീന്‍ എനര്‍ജി,അദാനി ട്രാന്‍സ്മിഷന്‍,ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍,ബട്ടര്‍ഫ്‌ലൈ ഗാന്ധിമതി, കാസ്‌ട്രോള്‍,ധനലക്ഷ്മി ബാങ്ക്.

X
Top