
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ചയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 572.07 പോയിന്റ് അഥവാ 0.70 ശതമാനം താഴ്ന്ന് 80891.02 ലെവലിലും നിഫ്റ്റി 156.10 പോയിന്റ് അഥവാ 0.63 ശതമാനം താഴ്ന്ന് 24680.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1206 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2767 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
152 ഓഹരി വിലകളില്‍ മാറ്റമില്ല. ശ്രീരാം ഫിനാന്‍സ്, സിപ്ല, ഹീറോ മോട്ടോകോര്‍പ്, എച്ച് യുഎല്‍, എസ്ബിഐ എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍ നിന്നത്. അതേസയമം കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ കനത്ത ഇടിവ് നേരിട്ടു.
ഫാര്‍മയൊഴികെയുള്ള മേഖലകളെല്ലാം തകര്ച്ച നേരിട്ടപ്പോള്‍ റിയാലിറ്റി 4 ശതമാനമാണ് ഇടിഞ്ഞത്. മീഡിയ 3 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, ടെലികോം, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക് എന്നിവ 1-1.5 ശതമാനം വീതവും നഷ്ടം വരുത്തി.
ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനവും സ്‌മോള്‍ക്യാപ് 1.3 ശതമാനവും ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതുമാണ് മോശം പ്രകടനത്തിന്റെ ഹേതുവായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 1979.96 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു.