ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

684 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 17200 ന് അടുത്ത് അവസാനിച്ചു

മുംബൈ: നാല് ദിവസം നീണ്ട തകര്‍ച്ചയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 684.64 പോയിന്റ് അഥവാ 1.20 ശതമാനം ഉയര്‍ന്ന് 57,919.97ലും നിഫ്റ്റി 171.40 പോയിന്റ് അഥവാ 1.01 ശതമാനം ഉയര്‍ന്ന് 17,185.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1757 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1591 ഓഹരികള്‍ പിന്‍വലിഞ്ഞു.

146 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, യുപിഎല്‍, എച്ച്‌സിഎല്‍ ടെക് എന്നിവ നിഫ്റ്റിയില്‍ നേട്ടത്തിലായപ്പോള്‍ ഒഎന്‍ജിസി, എം ആന്‍ഡ് എം, ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടം നേരിട്ടു.ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍, ഐടി എന്നീ മേഖലകള്‍ 0.5-1.8 ശതമാനം നേട്ടത്തോടെ മികച്ചുനിന്നപ്പോള്‍ മെറ്റല്‍, പവര്‍, റിയല്‍റ്റി സൂചികകള്‍ 0.5-1 ശതമാനം വീതം കുറഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫിനാന്‍ഷ്യല്‍ കമ്പനികളുടെ മികച്ച പ്രകടനത്തില്‍ നിക്ഷേപകര്‍ ഉത്തേജിതരായെന്ന് എല്‍കെഹി സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ എസ് രംഗനാഥന്‍ നിരീക്ഷിക്കുന്നു.

X
Top