മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും തകര്‍ച്ചയിലായി. ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളും തിരിച്ചടി നേരിടുകയായിരുന്നു. സെന്‍സെക്‌സ് 1416.30 പോയിന്റ് അഥവാ 2.61 ശതമാനം താഴെ 52792.23 ലും നിഫ്റ്റി 430.90 പോയിന്റ് അഥവാ 2.65 ശതമാനം ഇടിഞ്ഞ് 15,809.40 ത്തിലും വ്യാപാരം അവസാനിപ്പിച്ചു.
മൊത്തം 838 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2413 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 122 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവയാണ് നഷ്ടം പറ്റിയവയില്‍ മുന്നിലുള്ളത്. അതേസയമം ഐടിസി, ഡോ.റെഡ്ഡീസ് ലാബോറട്ടറീസ്, പ്രവ# ഗ്രിഡ് കോര്‍പറേഷന്‍ എന്നിവ ിഫ്റ്റിയില്‍ നേ
ട്ടത്തിലായി.
എല്ലാ മേഖലകളും തകര്‍ച്ച നേരിട്ടപ്പോള്‍ ലോഹം, ഐടി എന്നിവ 4-5 ശതമാനം വരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ 2 ശതമാനം വീതം നഷ്ടത്തിലായി. ഇന്നലെ വാള്‍സ്ട്രീറ്റ് ഓഹരികള്‍ 2020 ജൂണിന് ശേഷമുള്ള മോശം ഏകദിന നഷ്ടം രേഖപ്പെടുത്തിയിരുന്നു. നാസ്ഡാക്ക് 4.73 ശതമാനം ഇടിഞ്ഞ് 11,418.15 പോയിന്റിലും ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 3.57 ശതമാനം ഇടിഞ്ഞ് 31,490.07 പോയിന്റിലുമെത്തി.
എസ് ആന്റ് പി 500 4.04 ശതമാനം നഷ്ടം രേഖപ്പെടുത്തി 3,923.68 പോയിന്റില്‍ സെഷന്‍ അവസാനിപ്പിച്ചു.