
മുംബൈ: മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് അടിപതറി. നിഫ്റ്റി 0.18 ശതമാനം അഥവാ 45.45 പോയിന്റ് ഇടിഞ്ഞ് 24579.60 ലെവലിലും സെന്‍സെക്‌സ് 0.26 ശതമാനം അഥവാ 206.61 പോയിന്റ് ഇടിഞ്ഞ് 80157.88 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
2214 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1497 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 114 ഓഹരി വിലകളില്‍ മാറ്റമില്ല.
പവര്‍ഗ്രിഡ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നേട്ടത്തിലായ ഓഹരികള്‍. കൊടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ ഇടിഞ്ഞു.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.27 ശതമാവും 0.53 ശതമാനവുമുയര്‍ന്നു. മേഖലകളില്‍ നിഫ്റ്റി ബാങ്ക് 0.63 ശതമാനവും വാഹനം 0.29 ശതമാനവും ഇടിഞ്ഞപ്പോള്‍ പൊതുമേഖല ബാങ്ക് 0.29 ശതമാനം ഉയര്‍ന്നു.
ദുര്‍ബലമായ ആഗോള സൂചികകളും ലാഭമെടുപ്പുമാണ് വിപണിയെ ബാധിച്ചതെന്ന്് വിദഗ്ധര്‍ പറയുന്നു.






