
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച ശക്തമായി തിരിച്ചുകയറി. സെന്‍സെക്‌സ് 539.83 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 82726.64 ലെവലിലും നിഫ്റ്റി 159 പോയിന്റ് അഥവാ 0.63 ശതമാനം ഉയര്‍ന്ന് 25219.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
1882 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1989 ഓഹരികള്‍ ഇടിഞ്ഞു. 161 ഓഹരി വിലകളില്‍ മാറ്റമില്ല.
ടാറ്റ മോട്ടോഴ്‌സ്, ശ്രീരാം ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടത്തില്‍. ടാറ്റ കണ്‍സ്യൂമര്‍, എച്ച് യുഎല്‍, ഭാരത് ഇലക്ട്രോണിക്‌സ്, അള്‍ട്രാടെക്ക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ കനത്ത ഇടിവ് നേരിട്ടു.
റിയാലിറ്റി 2.6 ശതമാനവും മീഡിയ ഒരു ശതമാനവും എഫ്എംസിജി 0.5 ശതമാനവും ഇടിഞ്ഞപ്പോള്‍ വാഹനം, മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫാര്‍മ, പ്രൈവറ്റ് ബാങ്ക്, പൊതുമേഖല ബാങ്ക്, ടെലികോം എന്നിവ 0.5- ശതമാനം ഉയര്‍ന്നത് ശ്രദ്ധേയമായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളില്‍ മാറ്റമില്ല.






