തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

പുതിയതായി ലിസ്റ്റ് ചെയ്ത ഓഹരികള്‍ നേടിയത് 850 കോടിയിലധികം വരുന്ന മ്യൂച്വല്‍ഫണ്ട് നിക്ഷേപം

മുംബൈ: ഡിസംബറില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കെഫിന്‍ ടെക്‌നോളജീസ്,സുല വൈന്‍യാര്‍ഡ്‌സ്,എലിന്‍ ഇലക്ട്രോണിക്‌സ്,ലാന്റ്മാര്‍ക്ക് കാര്‍സ് ഓഹരികള്‍ നേടിയത് 850 കോടിയിലധികം വരുന്ന മ്യൂച്വല്‍ഫണ്ട് നിക്ഷേപം.പ്രൈം ഡാറ്റബേസ് കണക്ക് പ്രകാരം കെഫിന്‍ ടെക്‌നോളജീസാണ് ഇക്കാര്യത്തില്‍ ഒന്നാമത്. കമ്പനി ഓഹരി മൂലധത്തിന്റെ 7.59 ശതമാനം ആക്സിസ് മ്യൂച്വല്‍ ഫണ്ട്, മിറേ അസറ്റ്, മോത്തിലാല്‍ ഓസ്വാള്‍, നിപ്പോണ്‍ ഇന്ത്യ, എഡല്‍വെയ്സ് എന്നിവ സ്വന്തമാക്കി.

438 കോടി രൂപയാണ് ഈ ഫണ്ട്ഹൗസുകള്‍ ഓഹരിയില്‍ വിന്യസിച്ചത്. ഫണ്ട് മാനേജര്‍മാരുടെ പ്രീതി പിടിച്ചുപറ്റിയ മറ്റൊരു ഓഹരി സുല വൈന്‍യാര്‍ഡ്‌സിന്റേതാണ്. മൊത്തം ഓഹരി മൂലധനത്തിന്റെ 5.48 ശതമാനവും ഇപ്പോള്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടുകളിലാണ്.

153 കോടി രൂപയാണ് ഇവയുടെ നിക്ഷേപം. 142 കോടി രൂപ നിക്ഷേപിച്ച എസ്ബിഐ,പിജിഐഎം,കോടക് മഹീന്ദ്ര,ആദിത്യബിര്‍ള സണ്‍ലൈഫ് എന്നിവ എലിന്‍ ഇലക്ട്രോണിക്‌സില്‍12.55 ശതമാനം ഓഹരി പങ്കാളിത്തം നേടിയപ്പോള്‍ 120 കോടി രൂപ നിക്ഷേപിച്ച നിപ്പോണ്‍ ഇന്ത്യ,എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, എഡില്‍വെയ്‌സ് എംഎഫ് എന്നിവ ലാന്റ്മാര്‍ക്ക് കാര്‍സില്‍ 6.49 ശതമാനം പങ്കാളിത്തമുറപ്പിച്ചു.

ലാര്‍ജ്ക്യാപ്പുകളായ എച്ച്ഡിഎഫ്‌സി,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,മാരുതി സുസുക്കി, കോടക് മഹീന്ദ്ര ബാങ്ക്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയും മ്യൂച്വല്‍ഫണ്ട് നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്.അതേസമയം അദാനി എന്‍ര്‍പ്രൈസസ്,ആക്‌സിസ് ബാങ്ക്,എച്ച്‌സിഎല്‍,ഐസിഐസിഐ ബാങ്ക് ഓഹരികളില്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം കുറച്ചു.

X
Top