ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വേറിട്ട പ്രകടനവുമായി ന്യൂ ഏജ്‌ ടെക്‌ ഓഹരികള്‍

2023-24ല്‍ ന്യൂ ഏജ്‌ ടെക്‌ ഓഹരികള്‍ മറ്റ്‌ പരമ്പരാഗത മേഖലകളില്‍ നിന്നും വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നു. നേരത്തെ കടുത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടിരുന്ന ഈ ഓഹരികളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിക്ഷേപക താല്‍പ്പര്യം വര്‍ധിച്ചുവരികയാണ്‌.

ആഗോള തലത്തില്‍ ടെക്‌നോളജി ഓഹരികള്‍ കരകയറ്റം നടത്തിയതു ഇന്ത്യയിലെ ന്യൂ ഏജ്‌ കമ്പനികള്‍ക്കു പിന്തുണയായി. ഒപ്പം വരുമാനത്തില്‍ സ്ഥിരതയാര്‍ന്ന പുരോഗതി കൈവരിച്ചത്‌ ഈ ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തി.

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ എല്ലാ ന്യൂ ഏജ്‌ ടെക്‌ ഓഹരികളും ഇരട്ടയക്ക നേട്ടമാണ്‌ നല്‍കിയത്‌. സൊമാറ്റോയുടെ ഓഹരിയിലുണ്ടായ മുന്നേറ്റം 100 ശതമാനത്തിന്‌ അടുത്ത്‌ എത്തിനില്‍ക്കുന്നു.

നിക്ഷേപക സ്ഥാപനങ്ങള്‍ ഇത്തരം കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്‌ വിലവര്‍ധനവിന്‌ വഴിയൊരുക്കിയ ഘടകമാണ്‌. മ്യൂച്വല്‍ ഫണ്ടുകള്‍ സൊമാറ്റോയിലെ ഓഹരി പങ്കാളിത്തം കഴിഞ്ഞ നാല്‌ ത്രൈമാസങ്ങളിലായി വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

ഇപ്പോള്‍ സൊമാറ്റോയുടെ 8.3 ശതമാനം ഓഹരികളാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെക്കുന്നത്‌. ഒരു വര്‍ഷം മുമ്പ്‌ ഇത്‌ 2.4 ശതമാനമായിരുന്നു.

അതുപോലെ നൈകയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 1.9 ശതമാനത്തില്‍ നിന്നും 8.5 ശതമാനമായി ഉയര്‍ന്നു. 2021 ഡിസംബറില്‍ പേടി എമ്മില്‍ ഒരു ശതമാനമായിരുന്ന മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2.52 ശതമാനമായി വര്‍ധിച്ചു.

2022-23ല്‍ 23 ശതമാനം ഓഹരി വില ഉയര്‍ന്ന പേടിഎം 2023-24ല്‍ ഇതുവരെ 38 ശതമാനമാണ്‌ നിക്ഷേപകര്‍ക്ക്‌ നല്‍കിയ നേട്ടം. അതേ സമയം കാര്‍ട്രേഡ്‌ ടെക്‌, നൈക, പിബി ഫിന്‍ടെക്‌, സൊമാറ്റോ, ഡെല്‍ഹിവറി എന്നീ ന്യൂ ഏജ്‌ ടെക്‌ ഓഹരികള്‍ എട്ട്‌ ശതമാനം മുതല്‍ 56 ശതമാനം വരെ ഇടിവാണ്‌ 2022-23ല്‍ നേരിട്ടത്‌.

എന്നാല്‍ 2023-24ല്‍ ഈ ഓഹരികള്‍ 12 ശതമാനം മുതല്‍ 93 ശതമാനം വരെ ഉയര്‍ന്നു.

X
Top