എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സിയാലില്‍ പുതിയ ടി3 ലോഞ്ച് തുറന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍/cial) വാർഷിക പൊതുയോഗത്തില്‍ ചുറ്റുമതില്‍ സുരക്ഷാ കവചവും പുതിയ ടി3 ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

വിമാനത്താവള ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷയ്‌ക്ക് ഒരുക്കിയ അത്യാധുനിക ഇലക്‌ട്രോണിക് കവചത്തിന്റെ നിർമ്മാണ ചെലവ് മുപ്പത് കോടി രൂപയാണ്. ഇന്റർനാഷണല്‍ ടെർമിനലില്‍ വിസ്തൃതിയും സുഖസൗകര്യങ്ങളും വർദ്ധിപ്പിച്ച്‌ പുതുക്കിയ ലോഞ്ചാണ് പ്രവർത്തനം തുടങ്ങിയത്.

സിയാലിന്റെ വാർഷിക കണക്കുകള്‍ക്കും യോഗം അംഗീകാരം നല്‍കി. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡയറക്‌ടർ ബോർഡ് മെമ്ബർമാരും യോഗത്തില്‍ സംബന്ധിച്ചു.

X
Top