വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

പുതിയ SIP നിക്ഷേപങ്ങള്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: പുതുതായി എസ്‌ഐപി നിക്ഷേപങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണം 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 2022 മെയ് മാസം 1.97 മില്യണ്‍ അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. ഏപ്രിലില്‍ ഇത് 2.18 മില്യണ്‍ അക്കൗണ്ടുകളായിരുന്നു. 10.3 മില്യണ്‍ എസ്‌ഐപി അക്കൗണ്ടുകള്‍ ഇക്കാലയളവില്‍ നിക്ഷേപം അവസാനിപ്പിച്ചു.
കഴിഞ്ഞ 5 മാസത്തെ ശരാശരിയായ 2.3 മില്യണ്‍ അക്കൗണ്ടുകള്‍ എന്നതില്‍ നിന്ന് 15 ശതമാനത്തിന്റെ ഇടിവാണ് മെയ് മാസം ഉണ്ടായത്. 2021 ജൂണ്‍ മുതല്‍ ഓരോ മാസവും രാജ്യത്ത് തുറക്കപ്പെടുന്ന എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 2 മില്യണിന് മുകളിലായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 2.65 മില്യണ്‍ എസ്‌ഐപി അക്കൗണ്ടുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് പുതിയ അക്കൗണ്ടുകളുടെ എണ്ണം 2 മില്യണിന് താഴെ പോവുന്നത്.
വിപണി വിലയിരുത്തിയാണ് നിക്ഷേപകര്‍ മ്യുച്വല്‍ ഫണ്ടുകള്‍ (mutual funds) തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ വിപണി ഉയരുമ്പോള്‍ പുതിയ നിക്ഷേപകരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍ പരിശോധിച്ചാല്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ 4.5 ശതമാനം നേട്ടമാണ് നല്‍കിയത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ ശഥാക്രമം 5.4 %, 8.14 % റിട്ടേണ്‍ ആണ് നല്‍കിയത്. അതേ സമയം രാജ്യത്തെ എസ്‌ഐപി നിക്ഷേപങ്ങള്‍ വര്‍ധിച്ചുവരുകയാണ്. 2020-21 സാമ്പത്തിക വര്‍ഷം എസ്‌ഐപി നിക്ഷേപങ്ങളിലൂടെ 96,080 കോടി രൂപയാണ് എത്തിയതെങ്കില്‍ 2021-22ല്‍ അത് 1.24 ട്രില്യണ്‍ ആയി ഉയര്‍ന്നിരുന്നു.

X
Top