
മുംബൈ: കമ്പനികളുടെ ഡെബ്റ്റ് സെക്യൂരിറ്റീകളില്‍ നിക്ഷേപിക്കാവുന്ന ആക്ടീവ് ഡെബ്റ്റ് ഫണ്ട് തുകയ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പരിധി നിശ്ചയിച്ചു. ഇതോടെ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമിന് അതിന്റെ എന്‍എവിയുടെ 10% ല്‍ കൂടുതല്‍, എഎഎ റേറ്റിംഗുള്ള ഡെബ്റ്റ്, മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനാകില്ല. എഎ റേറ്റിംഗുകള്‍ക്ക് ഇത് 8 ശതമാനവും എ റേറ്റിംഗിനും അതിലും താഴെയുള്ളവയ്ക്കും 6 ശതമാനവുമാണ്.
എന്നാല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും മുന്‍കൂര്‍ അനുമതിയോടെ എന്‍എവിയുടെ 2% വരെ പരിധി നീട്ടാമെന്നും സെബി അറിയിക്കുന്നു.മാര്‍ക്കറ്റ് റെഗുലേറ്ററുടെ നീക്കം ആക്ടീവ് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകളെ മികച്ചതാക്കുമെന്ന് ഫണ്ട് മാനേജര്‍മാര്‍ പ്രതികരിച്ചു. ഇതോടെ വൈവിദ്യവത്ക്കരണത്തിനുള്ള സാധ്യതയേറും.
കുറഞ്ഞ റേറ്റിംഗുള്ള ഡെബ്റ്റിന്റെ കര്‍ശനമായ പരിധികള്‍ ഫണ്ടുകളുടെ ക്രെഡിറ്റ്, ലിക്വിഡിറ്റി റിസ്‌ക് എക്‌സ്‌പോഷര്‍ കുറയ്ക്കുകയും ചെയ്യും, ക്വാണ്ടം മ്യൂച്വല്‍ ഫണ്ട് ഫിക്‌സഡ് ഇന്‍കം ഫണ്ട് മാനേജര്‍ പങ്കജ് പഥക് പറയുന്നു. 2022 മെയ് മാസത്തില്‍, ഈ നിയമങ്ങള്‍ നിഷ്‌ക്രിയ ഫണ്ടുകള്‍ക്കും ഇടിഎഫുകള്‍ക്കും ബാധകമാക്കിയിരുന്നു.