കടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്

വണ്ടർലായിൽ പുതിയ സാഹസിക റൈഡുകൾ അവതരിപ്പിച്ചു

കൊച്ചി: രണ്ട് പുതിയ ഹൈ ത്രിൽ റൈഡുകൾ അവതരിപ്പിച്ച് വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ്. 10.5 കോടി രൂപയിലധികം മുതൽമുടക്കോടെ ഫ്രീസ്റ്റൈലർ, ഡ്രോപ്പ് ലൂപ്പ് എന്നീ രണ്ട് ഹൈ ത്രിൽ റൈഡുകളാണ് കൊച്ചി വണ്ടർലായിൽ ഒരുക്കിയിരിക്കുന്നത്. ഗ്ലോബൽ റൈഡ് നിർമാതാക്കളുടെയും വണ്ടർലയുടെ ഇൻ-ഹൗസ് സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെയാണ് റൈഡുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

സാഹസികത ഏറെ ഇഷ്ടമുള്ളവർക്ക് ഏറെയിഷ്ടപ്പെടുന്ന റൈഡാണ് ഫ്രീസ്റ്റൈലർ. ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള എയർ സർഫിം​ഗ് അനുഭവമാണ് ഇത് പ്രദാനം ചെയ്യുന്നത്. 17 മീറ്റർ ഉയരമുള്ള ഈ ഹൈ-ത്രിൽ ലാൻഡ് റൈഡ് 24 പേർക്ക് സഞ്ചരിക്കാനാകും. വേഗത്തിലുള്ള സ്വിംഗുകൾ, ദ്രുതഗതിയിലുള്ള ഭ്രമണങ്ങൾ, ആവേശ്വോജ്വലമായ എയർ ടൈം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ആകാശത്തിലൂടെ സർഫിംഗ് ചെയ്യുന്നതിന്റെ അനുഭൂതി ലഭിക്കുന്നതാണ് ഈ റൈഡ്.

ഒരു മുന്നറിയിപ്പുമില്ലാതെ താഴേക്ക് പതിക്കുന്നതിന്റെ നാടകീയാനുഭം ഡ്രോപ് ലൂപ്പിൽ ആസ്വദിക്കാം. പൂർണമായി 360° ലൂപ്പിലേക്ക് കുത്തനെ വീഴുന്ന ഒരു ഡ്രോപ്പ് ലൂപ്പ് ആണ് വണ്ടർലായിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ റൈഡുകൾ ലോഞ്ച് ചെയ്യുന്നതിനൊപ്പം 2025 ഡിസംബർ 20 മുതൽ 2026 ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഗ്രാൻഡ് ക്രിസ്മസ് സെലിബ്രേഷനും വണ്ടർലയിൽ ആരംഭിക്കും.

അതിഥികൾക്ക് 8 മണിക്കൂർ മുതൽ 11 മണിക്കൂർ വരെ ദൈർഘ്യമുള്ള നൈറ്റ് പാർക്ക് ഫെസ്റ്റിവൽ പാസുകൾ, ആകർഷകമായ നിരക്കിൽ ഭക്ഷണ കോമ്പോകൾ ഉൾപ്പെടെയുള്ള പാർക്ക് ടിക്കറ്റുകൾ എന്നിവ തിരഞ്ഞെടുക്കുവാനും അവസരമുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, ദീപങ്ങൾ കൊണ്ട് അലങ്കരിച്ച സോണുകൾ, പ്രത്യേകം ക്യൂറേറ്റ് ചെയ്ത നിയോൺ പാർട്ടി, ലൈവ് ഷോകൾ, മ്യൂസിക്, ഫാമിലി എന്റർടെയിന്മെന്റ് എന്നിവയുൾപ്പടെയുളള ക്രിസ്മസ് ആഘോഷങ്ങളും കാർണിവലും പാർക്കിൽ ആസ്വദിക്കാം. പാപ്പാഞ്ഞിയെ കത്തിക്കാനും മനോഹരമായ വെടിക്കെട്ട് ആസ്വദിക്കാനും ഗംഭീരമായ പുതുവത്സരാഘോഷത്തിലും അതിഥികൾക്കും പങ്കു ചേരാം.

X
Top