റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

പുതിയ നയങ്ങളിലൂടെ ചിറകടിച്ചുയരാൻ കേരളം

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനത്തിന് പുതിയ ദിശയൊരുക്കി സംസ്ഥാന സർക്കാർ കയറ്റുമതി പ്രോത്സാഹന നയം, ലോജിസ്റ്റിക്സ് നയം 2025, ഹൈടെക് ഫ്രെയിംവർക്ക് 2025, ഇഎസ്ജി (എൻവയോൺമെന്റൽ, സോഷ്യൽ ആൻഡ്ഗവേണൻസ്) നയം 2025 എന്നിവ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ കൂടുതൽ ലോജിസ്റ്റിക്സ് പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള  നയങ്ങളും ഹൈടെക് ഫ്രെയിം വർക്കും മന്ത്രി പ്രകാശനം ചെയ്തു. വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങൾ പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയായാണ് പുറത്തിറക്കിയതെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. നയങ്ങൾ നിക്ഷേപ സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, സുസ്ഥിരവും ഉത്തരവാദിത്തമുള്ള വളർച്ചയ്ക്കായി കേരളത്തെ ഒരു മാതൃകാ സംസ്ഥാനമാക്കുകയും ചെയ്യുമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

രാജ്യത്ത് ആദ്യമായി സമഗ്ര ഇഎസ്ജി നയം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പരിസ്ഥിതി സൗഹൃദവും, സാമൂഹിക ഉത്തരവാദിത്തമുള്ളതും, മൂല്യാധിഷ്ഠിതവും സുതാര്യവുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. ഇഎസ്ജി പദ്ധതികൾക്ക് നികുതി ഇളവുകൾ, സബ്സിഡികൾ, വായ്പാ ആനുകൂല്യങ്ങൾ, സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ പിന്തുണ എന്നിവ ഉൾപ്പെടെ നിരവധി പ്രോത്സാഹനങ്ങൾ നൽകും. അഞ്ചു വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം റീഇംബേഴ്സ്മെന്റ് ലഭ്യമാക്കും. 2040ഓടെ പൂർണമായും പുനഃരുപയോഗ ഊർജത്തിലേക്കും 2050ഓടെ കാർബൺ ന്യൂട്രാലിറ്റിയിലേക്കും സംസ്ഥാനത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം. നയങ്ങളുടെ നടപ്പാക്കൽ സംസ്ഥാനത്തിന്റെ വ്യവസായ-നിക്ഷേപ രംഗത്ത് പുതിയ ദിശയും ആത്മവിശ്വാസവും സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി വിഷ്ണുരാജ് പി, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ സൂരജ് എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കയറ്റുമതിയിൽ 20 ബില്യൺ ഡോളർ ലക്ഷ്യം
കയറ്റുമതി വളർച്ചയും വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് കേരള എക്സ്പോർട്ട് പ്രമോഷൻ നയം രൂപീകരിച്ചത്. 2027-28ഓടെ 20 ബില്യൺ യുഎസ് ഡോളർ കയറ്റുമതി കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയ നിലവിലെ മേഖലകൾക്ക് പുറമെ ബയോ ടെക്നോളജി, ലൈഫ് സയൻസ്, എയ്റോസ്പേസ്, ഫാർമസ്യൂട്ടിക്കൽസ്, ആയുർവേദം, ഐടി, ടൂറിസം തുടങ്ങിയ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്ക് വ്യാപനം ലക്ഷ്യമിടുന്നു. “മെയ്ഡ് ഇൻ കേരള” എന്ന ഗ്ലോബൽ ബ്രാൻഡിന്റെ ശക്തമായ പ്രതിച്ഛായ സൃഷ്ടിക്കുക എന്നതും ഈ നയത്തിന്റെ ഭാഗമാണ്.

കേരളം മൾട്ടി-മോഡൽ ലോജിസ്റ്റിക്സാക്കി ഉയർത്തും
കേരളത്തെ മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയാണ് പുതിയ ലോജിസ്റ്റിക്സ് നയത്തിന്റെ ലക്ഷ്യം. ഗതാഗത ചെലവ് സംസ്ഥാനത്തിന്റെ ജിഡിപിയുടെ 10 ശതമാനത്തിൽ താഴെയാക്കുക, ഡിജിറ്റലായി ബന്ധിപ്പിച്ച, ചെലവ് കുറഞ്ഞ, സുസ്ഥിര ലോജിസ്റ്റിക്സ് സംവിധാനങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയതാണ് ലക്ഷ്യങ്ങൾ. വ്യവസായങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ കേരളത്തിലുടനീളം ലോജിസ്റ്റിക് പാർക്കുകളുടെ ശൃംഖല സ്ഥാപിക്കും. വേഗത്തിൽ കേടാകുന്ന കാർഷികോത്പന്നങ്ങളുടെ ലോജിസ്റ്റിക് ഹബ്ബുകൾ ഇടുക്കി, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് മുതൽ 10 ഏക്കർ വരെ ഭൂമി ലഭ്യമാക്കുന്നവർക്ക് മിനി ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കാൻ അനുമതി നൽകും. മധ്യഭാഗത്തായി ലോജിസ്റ്റിക്സ് ഹബ്ബും സ്ഥാപിക്കും. പൊതു- സ്വകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തും. റോഡ്, റെയിൽ, ജല ഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി സംയോജിത ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കും. ഉത്പാദനം, കയറ്റുമതി, ആഭ്യന്തര വ്യാപാരം എന്നിവയ്ക്കുള്ള സമഗ്ര അടിസ്ഥാന സൗകര്യ സംവിധാനമാണ് നയം ഉറപ്പാക്കുന്നത്.

വിജ്ഞാനാധിഷ്ഠിത കേരളത്തിനായി ഹൈടെക് ഫ്രെയിംവർക്ക്
സാങ്കേതികവിദ്യയും നവീകരണവും കേന്ദ്രീകരിച്ചുള്ള ഹൈടെക് ഫ്രെയിംവർക്ക് 2025, സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായവത്കരണത്തിലേക്ക് നയിക്കുന്നതാണ്. സെമികണ്ടക്ടർ, ബയോടെക്, എയ്റോസ്പേസ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ ആഗോള വളർച്ചാ സാധ്യതയുള്ള മേഖലകളെ ലക്ഷ്യമാക്കുന്നു. കൊച്ചി–പാലക്കാട്–തിരുവനന്തപുരം ഇടനാഴിയിലായി ഹൈടെക് മാനുഫാക്ചറിംഗ് പാർക്കുകളും ഇന്നൊവേഷൻ ക്ലസ്റ്ററുകളും സൃഷ്ടിക്കുന്നതിനുള്ള മാർഗ രേഖയും ഇതിൽ ഉൾപ്പെടുന്നു. സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും ഉൾപ്പെടുന്ന പങ്കാളിത്ത മാതൃകയിലൂടെ നവീകരണ അടിസ്ഥാനമുള്ള വ്യവസായ വളർച്ചയ്ക്കാണ് നയം ഊന്നൽ നൽകുന്നത്.

X
Top