ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

പ്രമേഹത്തെത്തുടര്‍ന്ന് വൃക്ക തകരാറിലാവുന്നവര്‍ക്ക് പുതിയ മരുന്ന്

കൊച്ചി : ടൈപ്പ് 2 പ്രമേഹം മൂലം വൃക്ക തകരാറിലാവുന്നതിന്റെ ആക്കം കുറക്കുന്ന പുതിയ മരുന്ന് ആദ്യമായി ബെയര്‍ ഫാര്‍മ പുറത്തിറക്കി . കെരന്‍ഡിയ അഥവാ ഫിനെറെനോണ്‍ എന്നാണ് മരുന്നിന്റെ പേര്. പ്രമേഹം മൂലമുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഗണ്യമായി കുറക്കാനും ഈ മരുന്ന് ഉപയോഗപ്രദമാണെന്ന് ബെയര്‍ പറയുന്നു. സ്റ്റിറോയിഡ് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഗുരുതരമായ കിഡ്‌നി രോഗങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് പ്രമേഹമാണെന്ന് ഇന്ത്യന്‍ ക്രോണിക് കിഡ്നി ഡിസീസിന്റെ പഠനം വ്യക്തമാക്കുന്നു. വിവിധ ചികിത്സാ രീതികള്‍ ഉണ്ടായിരുന്നിട്ടും ടൈപ്പ് 2 പ്രമേഹം മൂലം വൃക്ക തകരാറിലാകുകയും പെട്ടെന്ന് മരണത്തിലേക്ക് എത്തിച്ചേരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ (എഡിഎ) ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഈ മരുന്ന് അടുത്തിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ 74 ദശലക്ഷം പ്രമേഹ രോഗികള്‍ ഉണ്ട്. 40 ശതമാനം പ്രമേഹ രോഗികള്‍ക്ക് വൃക്ക രോഗം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030 ഓടെ ഇത് 93 ദശലക്ഷം ആകും. ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഫിനെറെനോണ്‍ ഗുരുതരമായ വൃക്ക രോഗത്തിന്റെ പുരോഗതിയെ തടയുന്ന ഒരു പുതിയ ചികിത്‌സാ രീതിയാണെന്ന് ബെയര്‍ സൈഡസ് ഫാര്‍മയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. മനോജ് സക്‌സേന പറഞ്ഞു.

X
Top