ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎൻടിആർവി01 ( INTRV01) എന്ന പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്തു ചേർന്നതാണു പുതിയ കോഡ്.

നേരത്തേ ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്തു ചേർത്ത് ഐഎൻഎൻവൈവൈ1 എന്ന കോഡാണ് ലഭിച്ചിരുന്നത്. ഏകീകൃത ലൊക്കേഷൻ കോഡ് വേണമെന്നു യുഎൻ ഇക്കണോമിക് കമ്മിഷൻ ഫോർ യൂറോപ്പ് അംഗരാജ്യങ്ങളോടു നിർദേശിച്ചതിനെത്തുടർന്നാണു കോഡിൽ മാറ്റം.

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം ടിആർവിയിൽ ആരംഭിക്കുന്ന കോഡിലാണ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തിലാണു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡേറ്റ മാനേജ്മെന്റ് വിഴിഞ്ഞത്തിനു പുതിയ ലൊക്കേഷൻ കോഡ് അനുവദിച്ചത്.

നാവിഗേഷൻ, ഷിപ്പിങ് എന്നിവയ്ക്കെല്ലാം ഈ കോഡാണ് ഉപയോഗിക്കുകയെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

X
Top