ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഏപ്രിൽ 8 മുതൽ എൻ എസ് ഇയിൽ പുതിയ സൂചികകൾ

മുംബൈ: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും. നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ്, നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്‌സ്മാൾ ഹെൽത്ത്‌കെയർ എന്നിവയായിരിക്കും അവ എന്ന് സർക്കുലറിൽ പറയുന്നു.

ഈ സൂചികകൾ മൂലധന വിപണികളിലും ഡെറിവേറ്റീവ് വിഭാഗങ്ങളിലും ട്രേഡിങിന് ലഭ്യമാകും.
നിഫ്റ്റി ടാറ്റ ഗ്രൂപ്പ് സൂചികയിൽ 10 കമ്പനികൾ ഉൾപ്പെടുന്നു. നിഫ്റ്റി500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ് സൂചികയിൽ തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയിൽ നിന്ന് തിരഞ്ഞെടുത്ത ലാർജ്‌ക്യാപ്, മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സ്റ്റോക്കുകളുടെ പ്രകടനം ട്രാക്ക് ചെയ്യും.

നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇൻഫ്രാസ്ട്രക്ചർ തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയിൽ നിന്ന് തിരഞ്ഞെടുത്ത ലാർജ്‌ക്യാപ്, മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സ്റ്റോക്കുകളുടെ പ്രകടനം ട്രാക്ക് ചെയ്യും.

നിഫ്റ്റി മിഡ്‌സ്മാൾ ഹെൽത്ത്‌കെയർ സൂചിക ആരോഗ്യമേഖലയിലെ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളുടെ പ്രകടനം ട്രാക്ക് ചെയ്യും.

ഓഹരികളുടെ ആറ് മാസത്തെ ശരാശരി ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയായിരിക്കും സൂചികകളിൽ അവയുടെ ശതമാനം(വെയിറ്റ്) നിശ്ചയിക്കുക.

X
Top