8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഇന്ന് മുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രവും ചെലവും കണക്കുകൂട്ടി പ്രതിമാസ ബജററ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണ്. അല്ലെങ്കിൽ ശമ്പളം കിട്ടിക്കഴിഞ്ഞാൽ മാസം പകുതിയാകുമ്പോഴേക്കും പോക്കറ്റും കാലിയാകും.

ജൂൺ‍ ഒന്ന് മുതൽ പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് പ്രതിമാസ ബജറ്റിനെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങൾ പ്രതിമാസ ചെലവുകളെ ബാധിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്.

എൽപിജി സിലിണ്ടർ വില കൂടിയേക്കാം

പാചകവാതക വിലവർധനവ് എപ്പോഴും സാധാരണക്കാരന് തിരിച്ചടി തന്നെയാണ്. എൽപിജി, സിഎൻജി, പിഎൻജി എന്നിവയുടെ വില എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് നിശ്ചയിക്കുക. 2023 ജൂൺ 01 മുതൽ ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരിക്കുമെന്നാണ് സൂചന.

19 കിലോഗ്രാമിന്റെ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഏപ്രിൽ, മെയ് മാസങ്ങളിൽ വെട്ടിക്കുറച്ചിരുന്നു.

അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇതുവരെ മാറ്റമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജൂണിൽ സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടാകുമോയെന്നതും കണ്ടറിയണം.

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വില കൂടും

ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് ചെലവേറിയതാകും. മെയ് 21ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചിരുന്നു.

സബ്സിഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത്, ജൂണിൽ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിന് ചിലവു കൂടുന്ന കാര്യമാണ്.

ജൂൺ ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പുതിയ മാറ്റം ബാധകമായിരിക്കും.

അവാകശികളില്ലാത്ത പണം

ബാങ്കുകളിൽ കിടക്കുന്ന ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താൻ ആർബിഐ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ ആണ് പ്രത്യേക ക്യാപെയ്ൻ നടത്തുന്നതെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

X
Top