
2025 ആദ്യ പകുതിയിൽ ന്യൂ ഏജ് ടെക് ഓഹരികൾ ശക്തമായ വിൽപ്പന സമ്മർദ്ദം നേരിട്ടു. ഓല ഇലക്ട്രിക്, സ്വിഗ്ഗി, പേടിഎം, നൈക, പി ബി ഫിൻടെക് തുടങ്ങിയ ന്യൂ ഏജ് ടെക് ഓഹരികൾ 50 ശതമാനം വരെയാണ് ഇടിഞ്ഞത്.
ഏറ്റവും ശക്തമായ നേരിട്ടത് ഓല ഇലക്ട്രിക് ആണ്. 2025ൽ ഇതുവരെ ഈ ഓഹരിയിൽ 49.7 ശതമാനം ഇടിവുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷം നാലാം ത്രൈമാസത്തിൽ ഓലയുടെ വരുമാനം 59 ശതമാനം കുറഞ്ഞു. നഷ്ടം 870 കോടി രൂപയായി ഉയരുകയും ചെയ്തു.
സ്വിഗ്ഗി ഈ വർഷം ഇതുവരെ 28 ശതമാനം ഇടിവാണ് നേരിട്ടത്. 3117 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷം കമ്പനിക്ക് ഉണ്ടായത്. ഈ കമ്പനികളുടെ ലാഭക്ഷമതയെ കുറിച്ചുള്ള ആശങ്കയാണ് വില്പന സമ്മർദ്ദത്തിന് വഴിയൊരുക്കിയത്.
നൈക 27.4 ശതമാനവും പി ബി ഫിൻടെക് 14.4 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നൈക ലാഭത്തിൽ ഓടുന്ന കമ്പനിയാണെങ്കിൽ പി ബി ഫിൻടെക് കഴിഞ്ഞ വർഷം ലാഭക്ഷമത കൈവരിച്ചു.