അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

നെറ്റ്‌വെബ്‌ ടെക്‌നോളജീസ്‌ ഇന്ത്യ ഐപിഒ ജൂലായ്‌ 17 മുതല്‍

മ്പ്യൂട്ടിംഗ്‌ സൊല്യൂഷന്‍സ്‌ പ്രൊവൈഡര്‍ ആയ നെറ്റ്‌വെബ്‌ ടെക്‌നോളജീസ്‌ ഇന്ത്യ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ ) ജൂലായ്‌ 17 മുതല്‍ 19 വരെ നടക്കും. 475-500 രൂപയാണ്‌ ഇഷ്യു വില.

ജൂലായ്‌ 24ന്‌ അര്‍ഹരായ നിക്ഷേപകര്‍ക്ക്‌ ഓഹരികള്‍ അനുവദിക്കും. ജൂലായ്‌ 26ന്‌ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ഓഹരികള്‍ ക്രെഡിറ്റ്‌ ചെയ്യപ്പെടും. ജൂലായ്‌ 27ന്‌ ആയിരിക്കും ലിസ്റ്റ്‌ ചെയ്യുന്നത്‌.

ഐപിഒ വഴി 632 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 206 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 426 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഒഎഫ്‌എസ്‌ വഴി വിറ്റഴിക്കുന്നത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 32.29 കോടി രൂപ മൂലധന ചെലവിനായി വിനിയോഗിക്കും.

128 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യത്തിനും 22.5 കോടി രൂപ കടം തിരിച്ചടക്കുന്നതിനുമായിരിക്കും ചെലവിടുന്നത്‌.

കേന്ദ്രസര്‍ക്കാരിന്റെ ഐടി ഹാര്‍ഡ്‌ വെയര്‍, ടെലികോം ആന്റ്‌ നെറ്റ്‌വര്‍ക്കിംഗ്‌ എന്നീ മേഖലകളിലെ ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ്‌ സ്‌കീമിന്‌ യോഗ്യത നേടിയിട്ടുള്ള കമ്പനിയാണ്‌ നെറ്റ്‌വെബ്‌ ടെക്‌നോളജീസ്‌ ഇന്ത്യ.

2022-23ല്‍ കമ്പനി കൈവരിച്ച വരുമാനം 445 കോടി രൂപയാണ്‌. മുന്‍വര്‍ഷം ഇത്‌ 247.03 കോടി രൂപയായിരുന്നു. ലാഭം 22.45 കോടി രൂപയില്‍ നിന്നും 46.94 കോടിയായി വളര്‍ന്നു.

X
Top