ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പ്രത്യക്ഷ നികുതി വരുമാനം 6.3 ശതമാനം ഉയര്‍ന്ന് 11.89 ലക്ഷം കോടി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി വരുമാനം ഒക്ടോബര്‍ 12 വരെ 11.89 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6.3 ശതമാനം അധികമാണിത്.

റീഫണ്ട് 15.98 ശതമാനം ഇടിഞ്ഞ് 2.03 ലക്ഷം കോടി രൂപയായപ്പോള്‍ കോര്‍പറേറ്റ് നികുതി 2 ശതമാനം ഉയര്‍ന്ന് 5.01 ലക്ഷം കോടി രൂപയും നോണ്‍ കോര്‍പറേറ്റ് ടാക്‌സ് 10 ശതമാനം ഉയര്‍ന്ന് 6.55 ലക്ഷം കോടി രൂപയും. വ്യക്തിഗത വരുമാന നികുതിയും എച്ച്യുഎഫ്‌സുമുള്‍പ്പടെയാണ് നോണ്‍ കോര്‍പറേറ്റ് ടാക്‌സ്.

അറ്റ കോര്‍പറേറ്റ് നികുതി മുന്‍വര്‍ഷത്തെ 4.91 ലക്ഷം കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 5.01 ലക്ഷം കോടി രൂപ. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) 30629 കോടി രൂപയില്‍ നിന്നും വളര്‍ന്ന് 30878 കോടി രൂപയിലെത്തി. ഇതോടെ അറ്റ പ്രത്യക്ഷ നികുതി 6.33 ശതമാനം ഉയര്‍ന്ന് 11.89 ലക്ഷം കോടി രൂപയായി.

റീഫണ്ടിന് മുന്നേയുള്ള മൊത്തം പ്രത്യക്ഷ നികുതി 2.36 ശതമാനം ഉയര്‍ന്ന് 13.92 ലക്ഷം കോടി രൂപ. നടപ്പ് വര്‍ഷത്തെ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യക്ഷ നികുതി ശേഖര ലക്ഷ്യം 25.20 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.7 ശതമാനം കൂടുതല്‍. എസ്ടിടി ഇനത്തില്‍ 78,000 കോടി രൂപ ശേഖരിക്കാനും ലക്ഷ്യമിടുന്നു.

X
Top