‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

125 കോടി രൂപയുടെ ഏറ്റെടുക്കൽ നടത്തി നെസ്‌ലെ ഇന്ത്യ

ന്യൂഡെൽഹി: ആഗോളതലത്തിൽ നെസ്‌ലെയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് കമ്പനി സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഇടപാടിന്റെ ഭാഗമായി, പെറ്റ് ഫുഡ് ബിസിനസായ പുരിന പെറ്റ്‌കെയർ ഇന്ത്യയെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് പ്രമുഖ എഫ്എംസിജി കമ്പനിയായ നെസ്‌ലെ ഇന്ത്യ. 125.3 കോടി രൂപയ്ക്കാണ് കമ്പനി ഏറ്റെടുക്കൽ നടത്തിയത്. നിർദിഷ്ട ഏറ്റെടുക്കലോടെ ബ്രാൻഡ് നെസ്‌ലെ ഇന്ത്യയുടെ ഭാഗമായി. കൂടാതെ ടോഡ്‌ലർ ഫുഡ് ബ്രാൻഡായ ഗെർബർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നെസ്‌ലെ ഇന്ത്യ പ്രഖ്യാപിച്ചു.

ആഗോളതലത്തിൽ നെസ്‌ലെയുടെ ഉടമസ്ഥതയിലുള്ള ഒരു പെറ്റ് ഫുഡ് ബ്രാൻഡാണ് പുരിന. 2017-ൽ ഒരു പ്രത്യേക സ്ഥാപനമായി പുരിന പെറ്റ്‌കെയർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ പുരിന സൂപ്പർകോട്ട്, പുരിന പ്രൊ പ്ലാൻ, പുരിന ഫ്രിസ്കിറ്സ് തുടങ്ങിയ ആഗോള അംഗീകൃത ബ്രാൻഡുകൾ വിൽക്കുന്നത് പുരിന പെറ്റ്‌കെയർ ഇന്ത്യയാണെന്ന് കമ്പനി ഒരു ഫയലിംഗിൽ പറഞ്ഞു.

ഈ ഇടപാടിന്റെ ഫലമായി 2022 ഒക്ടോബറോടെ പുരിന പെറ്റ്‌കെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ്സ് നെസ്‌ലെ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യും. ബിസിനസ് കൈമാറ്റത്തിൽ പുരിന പെറ്റ്‌കെയർ ഇന്ത്യയുടെ ജീവനക്കാർ ഉൾപ്പെടെ പിഎഫ്‌ബിയുമായി ബന്ധപ്പെട്ട എല്ലാ ആസ്തികളും ബാധ്യതകളും ഉൾപ്പെടുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പുരിന പെറ്റ്‌കെയർ ഇന്ത്യയുടെ വിറ്റുവരവ് 36 കോടി രൂപയായിരുന്നു.

2022-26ൽ 50 ശതമാനം സിഎജിആറിൽ വളരുമെന്ന് പ്രവചിക്കുന്ന പെറ്റ് ഫുഡ് ബിസിനസ്സിലേക്കുള്ള പ്രവേശനം നേടാൻ നെസ്‌ലെ ഇന്ത്യയെ ഈ ഏറ്റെടുക്കൽ സഹായിക്കും. 2022 ന്റെ ആദ്യ പകുതിയിൽ പൂരിന പെറ്റ്‌കെയർ ഇന്ത്യ ഫാൻസി ഫീസ്റ്റ് ബ്രാൻഡിന് കീഴിൽ പൂച്ച ഭക്ഷണങ്ങളുടെ വിൽപ്പനയും വിപണനവും ആരംഭിച്ചിരുന്നു. കൂടാതെ കമ്പനി നിലവിൽ നെസ്‌ലെ തായ്‌ലൻഡ്, നെസ്‌ലെ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. പുരിന പെറ്റ്‌കെയർ ഇന്ത്യയ്ക്ക് നിലവിൽ ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങളൊന്നുമില്ല.

X
Top