പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

10 ഓഹരികളിലെ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം 5 ലക്ഷം കോടി രൂപ

മുംബൈ: മ്യൂച്വല്‍ ഫണ്ട്‌ മാനേജര്‍മാര്‍ ഏകദേശം 4.75 ലക്ഷം കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്‌ പത്ത്‌ മുന്‍നിര ഓഹരികളിലാണ്‌. ഐസിഐസിഐ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഇന്‍ഫോസിസ്‌ തുടങ്ങിയ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ 35 ശതമാനവും ഈ പത്ത്‌ ഓഹരികളിലാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌.

ഏറ്റവും ഉയര്‍ന്ന നിക്ഷേപം ഐസിഐസിഐ ബാങ്കിലാണ്‌. 1.4 ലക്ഷം കോടി രൂപയാണ്‌ ഈ ഓഹരിയിലെ നിക്ഷേപം. ഇത്‌ ഇക്വിറ്റി സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ 6.7 ശതമാനം വരും.

ഫണ്ട്‌ മാനേജര്‍മാരുടെ രണ്ടാമത്തെ പ്രിയപ്പെട്ട ഓഹരി എച്ച്‌ഡിഎഫ്‌സി ബാങ്കാണ്‌. 1.16 ലക്ഷം കോടി രൂപയാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്‌. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്‍ഫോസിസ്‌ ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ പ്രിയപ്പെട്ട ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന ഐടി മേഖലയില്‍ നിന്നുള്ള ഏക ഓഹരി കൂടിയാണ്‌. 90,577 കോടി രൂപയാണ്‌ ഇന്‍ഫോസിസില്‍ നിക്ഷേപിച്ചിരിക്കുന്നത്‌.

ഈ മൂന്ന്‌ ഓഹരികളില്‍ മാത്രം ഇക്വിറ്റി സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ 16.5 ശതമാനമാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, എസ്‌ബിഐ, ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, എല്‍&ടി, ഐടിസി എന്നിവയാണ്‌ തുടര്‍ന്നുവരുന്ന ഏഴ്‌ ഓഹരികള്‍.

കഴിഞ്ഞ 27 മാസങ്ങളായി ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ പ്രിയപ്പെട്ട പത്ത്‌ ഓഹരികളില്‍ ഐസിഐസിഐ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഇന്‍ഫോസിസ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഭാരതി എയര്‍ടെല്‍ എന്നിവ ഉള്‍പ്പെടുന്നു.

സ്വകാര്യ ബാങ്കുകള്‍ക്കാണ്‌ ഫണ്ട്‌ മാനേജര്‍മാര്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജ്‌ നല്‍കിയിട്ടുള്ളത്‌- 18.2 ശതമാനം. ടെക്‌നോളജി (9.8 ശതമാനം), ഓട്ടോ (7.8 ശതമാനം), എന്‍ബിഎഫ്‌സി (7.7 ശതമാനം), കണ്‍സ്യൂമര്‍ (7.1 ശതമാനം) എന്നിവയാണ്‌ തുടര്‍ന്നുവരുന്ന മേഖലകള്‍.

X
Top