ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഓഹരി, ഓഹരി ഡെറിവേറ്റീവ് വ്യാപാരം തുടങ്ങാന്‍ എന്‍സിഡിഇഎക്‌സിന് തത്വത്തില്‍ അനുമതി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷികോല്‍പ്പന്ന വിനിമയ സ്ഥാപനമായ എന്‍സിഡിഇഎക്‌സിന് (നാഷണല്‍ കമ്മോഡിറ്റി & ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച്), ഓഹരി, ഓഹരി ഡെറിവേറ്റീവ്‌സ് വിഭാഗം ആരംഭിക്കുന്നതിനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി തത്വത്തില്‍ ലഭ്യമായി. പരമ്പരാഗത കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നുള്ള ഗണ്യമായ വൈവിധ്യവത്ക്കരണം സാധ്യമാക്കാന്‍ ഇതോടെ എക്‌സ്‌ചേഞ്ചിനാകും..

അതേസമയം ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവാരംഭിക്കുന്നതിനുള്ള അനുമതി നിബന്ധനകള്‍ക്ക് വിധേയമാണ്. നിലവിലെ പ്രവര്‍ത്തനത്തിന്റെ 94 ശതമാനമായ കമ്മോഡിറ്റി ഇടപാടുകള്‍ അതേപടി തുടരണമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിഷ്‌ക്കര്‍ഷിക്കുന്നു. കൂടാതെ ഇക്വിറ്റി ട്രേഡിംഗിനായുള്ള ഐടി സൗകര്യങ്ങള്‍ എക്‌സ്‌ചേഞ്ച് സജ്ജമാക്കേണ്ടതുണ്ട്.

നിലവില്‍ എംഐടിയുമായി ചേര്‍ന്നാണ് എന്‍സിഡിഇഎക്‌സ് ഇക്വിറ്റി ഇന്‍ഫ്രാസ്ട്രക്ച്വര്‍ സജ്ജീകരിക്കുന്നത്. ഡെറിവേറ്റീവുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് മുന്‍പ് തുടക്കത്തില്‍ ഓഹരികളിലുള്ള ട്രേഡിംഗ് മാത്രമേ അനുവദിക്കൂ.

ക്രോസ്-ലിസ്റ്റിംഗ് ക്രമീകരണങ്ങളിലൂടെയോ ഡാറ്റ പങ്കിടല്‍ പങ്കാളിത്തങ്ങളിലൂടെയോ ആയിരിക്കും എക്‌സ്‌ചേഞ്ചിന് ഓഹരികള്‍ ലഭ്യമാക്കുക. ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യും ലിസ്റ്റിംഗ് നടത്താന്‍ സാധിക്കില്ല.

750 കോടി രൂപയുടെ ഫണ്ട് സമാഹരണം
ഓഹരി വിഭാഗത്തിനായുള്ള സൗകര്യങ്ങള്‍ക്ക് എന്‍സിഡിഇഎക്‌സ് 750 കോടി രൂപ സമാഹരിക്കും. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായിരിക്കും ഫണ്ട് സമാഹരണം. ഓഹരി വ്യാപാര രംഗത്ത് മെട്രോപോളിറ്റന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(എംഎസ്ഇ) നോടായിരിക്കും എന്‍സിഡിഇഎക്‌സ് മത്സരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗ്രാമീണ മേഖലയിലെ സ്വാധീനം എന്‍സിഡിഎക്‌സിന് എംഎസ്ഇയ്ക്ക് മേല്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.

നിലവില്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണ, എണ്ണക്കുരു, പരുത്തി, കപാസ്, സുഗന്ധവ്യഞ്ജനങ്ങള്‍, ഗ്വാര്‍, ലോഹങ്ങള്‍ എന്നിവയുടെ ഡെറിവേറ്റീവ് ട്രേഡിംഗാണ് എന്‍സിഡിഇഎക്‌സ് വാഗ്ദാനം ചെയ്യുന്നത്.

X
Top