അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

52 ആഴ്ചയിലെ ഉയരം തൊട്ട് നസറ ടെക്നോളജീസ്

സെരോദയുടെ സ്ഥാപകരായ നിഖിൽ കാമത്തിനും നിതിൻ കാമത്തിനും 100 കോടി രൂപയുടെ ഓഹരികൾ നൽകാൻ കമ്പനിയുടെ ബോർഡ് അനുമതി നൽകിയതിന്‍റെ പശ്ചാത്തലത്തില്‍ നസറ ടെക്‌നോളജീസിന്‍റെ ഓഹരി വില കുതിച്ചുയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഒരു ഇക്വിറ്റി ഷെയറിന് 714 രൂപ എന്ന നിരക്കിൽ 4 രൂപ മുഖവിലയുള്ള 14,00,560 ഇക്വിറ്റി ഓഹരികൾ എംഎസ് കാമത്ത് അസോസിയേറ്റ്‌സ് & എംഎസ് എൻകെസ്‌ക്വയേഡിന് നല്‍കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി റെഗുലേറ്ററി ഫയലിംഗില്‍ ഗെയിമിംഗ്-സ്പോര്‍ട്‍സ് പ്ലാറ്റ്‍ഫോമായ നസറ ടെക്നോളജീസ് വ്യക്തമാക്കി.

ഓഹരിയുടമകളുടെ അംഗീകാരത്തിനും റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമായിട്ടാകും ഇത് നടപ്പാക്കുക.

“ഇന്ത്യയിലെ ഗെയിമിംഗ് വരും വർഷങ്ങളിൽ ശക്തമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അനുയോജ്യമായ വൈവിധ്യപൂർണ്ണവും ലാഭകരവുമായ ഗെയിമിംഗ് പ്ലാറ്റ്‍ഫോം നസറ നിർമ്മിച്ചിട്ടുണ്ട്,” കാമത്ത് അസോസിയേറ്റ്‌സ് & എൻകെസ്‌ക്വയേർഡിന്റെ പങ്കാളിയായ നിഖിൽ കാമത്ത് പറഞ്ഞു.

2.1 ശതമാനം ഓഹരി വിഹിതമാണ് ഇടപാടിലൂടെ സെരോദ സ്ഥാപകര്‍ക്ക് ലഭിക്കുന്നത്.

X
Top