ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അബ്‌സലൂട്ട് സ്‌പോർട്‌സിന്റെ 6.05% ഓഹരി ഏറ്റെടുക്കാൻ നസാര ടെക്‌നോളജീസ്

മുംബൈ: കമ്പനിയുടെ മെറ്റീരിയൽ അനുബന്ധ സ്ഥാപനമായ അബ്‌സലൂട്ട് സ്‌പോർട്‌സിന്റെ 6.05 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി ഗെയിമിംഗ് സ്ഥാപനമായ നസാര ടെക്‌നോളജീസ് അറിയിച്ചു. 20.01 കോടി രൂപയുടേതാണ് ഇടപാട്.

അബ്‌സലൂട്ട് സ്‌പോർട്‌സിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 6.05 ശതമാനം പ്രതിനിധീകരിക്കുന്ന 12,323 ഓഹരികൾ പൂർണ്ണമായും നേർപ്പിച്ച അടിസ്ഥാനത്തിൽ കമ്പനി ഏറ്റെടുക്കും. നിർദിഷ്ട ഇടപാടിനായി പോരുഷ് ജെയിൻ, അബ്‌സലൂട്ട് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി 2022 ഒക്ടോബർ 20-ന് കരാറിൽ ഏർപ്പെട്ടതായി നസാര ടെക് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

സ്‌പോർട്‌സ് മീഡിയ, സ്‌പോർട്‌സ് കൺസൾട്ടൻസി, സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്‌പോർട്‌സ് ഇവന്റുകൾ, സ്‌പോർട്‌സ് ഗുഡ്‌സ് റീട്ടെയ്‌ൽ തുടങ്ങിയവയുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് അബ്‌സലൂട്ട് സ്‌പോർട്‌സ്.

ഓഗസ്റ്റിൽ, നസാര അമേരിക്കയിൽ 10.40 മില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ നടത്തിയിരുന്നു. ഇതിലൂടെ യുഎസിലെ കുട്ടികളുടെ ഇന്ററാക്ടീവ് എന്റർടൈൻമെന്റ് കമ്പനിയായ വൈൽഡ് വർക്ക്സിന്റെ 100 ശതമാനം ഓഹരിയും ഇത് സ്വന്തമാക്കിയിരുന്നു.

X
Top