ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’: നയൻതാര വിവാഹ വിഡിയോ പ്രമൊയുമായി നെറ്റ്ഫ്ലിക്സ്

യന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമൊ വിഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രമോയില്‍ കാണാം.


ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. താലിയെടുത്തു നൽകിയതു രജനികാന്താണ്.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം നെറ്റ്ഫ്ലിക്സ് കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു.

X
Top