ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

നവാസ് മീരാൻ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ്

  • തെരെഞ്ഞെടുപ്പ് ഏകകണ്ഠമായി

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി പ്രമുഖ വ്യവസായി നവാസ് മീരാന്‍ എരിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് മീരാൻ ചെയർമാനും, ഈസ്റ്റേൺ കോണ്ടിനെൻ്റ്സ് സിഇഒ യുമാണ്. സ്കോർലൈൻ എന്ന സ്പോർട്സ് കമ്പനിയുടെ അമരക്കാരനുമാണ്. കേരളത്തിൽ പ്രൊഫഷണൽ ഫുട്ബോൾ ലീഗിന് നേതൃത്വം നൽകുന്നത് ഈ കമ്പനിയത്രെ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ദക്ഷിണേന്ത്യ, കേരള ഘടകങ്ങളുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

ഒരു വ്യവസായ പ്രമുഖൻ കെഎഫ്എയുടെ നേതൃത്വത്തിൽ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് കായിക ലോകം കാണുന്നത്.

ഡോ. റെജിനോള്‍ഡ് വര്‍ഗീസ് ആണ് പുതിയ ട്രഷറര്‍. എല്ലാ സ്ഥാനങ്ങളിലേക്കും എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. അഡ്വ. പ്രവീണ്‍ കെ. ജോയ് തിരഞ്ഞെടുപ്പിന്റെ വരണാധികാരി ആയി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരീക്ഷകന്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

എം. പൗലോസ്, ഡേവിസ് മൂകെന്‍, എം. ശിവകുമാര്‍, എം. മുഹമ്മദ് സലീം, പി. ഹരിദാസ്, വിപി പവിത്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷാജി പി കെ, കെ എ വിജയകുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. അച്ചു എസ് ആണ് കേരള സ്‌പോര്‍ട്‌സ് കൗൺസിലിലേക്കുള്ള കെഎഫ്എ പ്രതിനിധി.

പി അനില്‍ കുമാര്‍, പി എഫ് ഡേവിസ് എന്നിവര്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

രെമേഗി ഓസ്‌കാര്‍, ഷെമീം ബക്കര്‍ സി കെ, പി ജി ജോര്‍ജ്ജ്, വിനോജ് കെ ജോര്‍ജ്ജ്, പ്രൊഫ. പി അഷറഫ്, ടി പി അബ്ദുല്‍ സലാം, പി സി ജോണ്‍സണ്‍, ജി രവീന്ദ്രന്‍, ജോയ് പൗലോസ്, പ്രിയേഷ് കുമാര്‍ പി, ജോസ് ജേക്കബ്, കെ ഗംഗാധരന്‍, എ കെ ഷെരീഫ് എന്നിവരടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.

X
Top