അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ദേശീയപാതാ ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര ഇഷ്യൂ ഒക്ടോബര്‍ 17ന്

കൊച്ചി: നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം ഒക്ടോബര്‍ 17ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ഇഷ്യൂ മുഖേന 1500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് 8.05 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നതാണ് ഈ കടപ്പത്രങ്ങള്‍.

7.90 ശതമാനം അര്‍ധവാര്‍ഷിക വരുമാനവും വാഗ്ദാനം ചെയ്യുന്നു. നവംബര്‍ ഏഴു വരെയാണ് വില്‍പ്പന. ചുരുങ്ങിയ നിക്ഷേപ തുക 10000 രൂപയാണ്. 13, 18, 25 എന്നീ വര്‍ഷങ്ങളാണ് നിക്ഷേപ കാലാവധി.

ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രത്തിന് (എന്‍സിഡി) കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്റെ കെയര്‍ ട്രിപ്പിള്‍ എ, ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസര്‍ച് പ്രൈ. ലിമിറ്റഡിന്റെ ഐഎന്‍ഡി ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിങുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും.

സമാഹരിക്കുന്ന തുക വിവിധ ദേശീയ പാതാ പദ്ധതികളുടെ ആവശ്യങ്ങള്‍ക്കും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

X
Top