ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കെഎസ്ഇബി ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി

തിരുവനന്തപുരം: വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി വൈദ്യുതി ബോർഡ് ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി.

ഇന്ത്യൻ സ്മാർട് ഗ്രിഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡ് ആണ് ബോർഡിന് ലഭിച്ചത്. ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തു തന്നെ ആദ്യമായി ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ എന്ന ആശയമാണ് അവാർഡിന് അർഹമായത്.

വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്.

മാർച്ച് 3ന് ഡൽഹിയിൽ അവാർഡ് സമ്മാനിക്കും.

X
Top