യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ആദ്യ ഏറ്റെടുക്കൽ നടത്താൻ എൻഎആർസിഎൽ

മുംബൈ: സർക്കാർ പിന്തുണയുള്ള ബാഡ് ബാങ്കായ എൻഎആർസിഎൽ അതിന്റെ ആദ്യത്തെ ഏറ്റെടുക്കൽ നടത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന ജെയ്‌പീ ഇൻഫ്രാടെക്കിന്റെ കിട്ടാക്കട അക്കൗണ്ട് ഏറ്റെടുക്കുന്നതിനുള്ള സ്വിസ് ചലഞ്ച് ലേലത്തിൽ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (NARCL) വിജയിച്ചു.

ഒരു വർഷം മുൻപാണ് എൻഎആർസിഎൽ രൂപീകൃതമായത്. നവംബർ ആദ്യവാരത്തോടെ നിർദിഷ്ട ഇടപാട് അവസാനിപ്പിക്കാൻ ആകുമെന്ന് സ്ഥാപനം പ്രതീക്ഷിക്കുന്നു. 9,234 കോടി രൂപ മൂല്യമുള്ള കിട്ടാക്കട അക്കൗണ്ട് ആണ് എൻഎആർസിഎൽ ഏറ്റെടുക്കുന്നത്. ഇതിനായി ഒക്‌ടോബർ ആദ്യവാരം ബാഡ് ബാങ്ക് 3,570 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു.

അതേസമയം ജെയ്‌പീ ഇൻഫ്രാടെക്കിന്റെ കിട്ടാക്കട അക്കൗണ്ടിനായി ഒന്നിലധികം ബിഡുകൾ ലഭിച്ചിരുന്നെകിലും, എൻഎആർസിഎല്ലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഫീനിക്സ് എആർസി, ആദിത്യ ബിർള എആർസി, എആർസിഐഎൽ എന്നിവയാണ് ജെയ്‌പീ ഇൻഫ്രാടെക്കിനായി താൽപ്പര്യ പ്രകടനങ്ങൾ സമർപ്പിച്ച മറ്റ് കമ്പനികൾ.

X
Top