ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

5 മില്യൺ ഡോളറിന്റെ ഏറ്റെടുക്കലിനൊരുങ്ങി നാരായണ ഹൃദയാലയ

മുംബൈ: കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ഹെൽത്ത് സിറ്റി കേമാൻ ഐലൻഡ്‌സ് ലിമിറ്റഡ് (എച്ച്‌സി‌സി‌ഐ) ഇഎൻടി കേമാൻ ലിമിറ്റഡിനെ (ഇഐ‌സി‌എൽ) 5 മില്യൺ ഡോളറിന് ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി നാരായണ ഹൃദയാലയ ലിമിറ്റഡ് (നാരായണ ഹെൽത്ത്) അറിയിച്ചു. ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ പൂർണ്ണമായ രോഗനിർണയവും ചികിത്സയും നൽകുന്ന ഒരു ഹോസ്പിറ്റലാണ് ഇഐ‌സി‌എൽ.

ഏറ്റെടുക്കൽ എച്ച്‌സിസിഐയെ അതിന്റെ കേമാൻ ഐലൻഡിലെ ഹെൽത്ത് കെയർ ബിസിനസ്സ് ഇഎൻടി സ്പെഷ്യാലിറ്റിയിലേക്ക് വികസിപ്പിക്കാൻ പ്രാപ്തമാക്കുമെന്ന് നാരായണ ഹൃദയാലയ ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ ഇടപാട് ആവശ്യമായ അംഗീകാരങ്ങൾക്ക് വിധേയമായി പൂർത്തിയാക്കുമെന്ന് നാരായണ ഹെൽത്ത് കൂട്ടിച്ചേർത്തു.

ഇഎൻടി കേമാൻ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷം 3.05 മില്യൺ ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം നാരായണ ഹൃദയാലയ ഓഹരി 2.18 ശതമാനം ഉയർന്ന് 730 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top