
തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 62-ാമത് ഹൈടെക് ഷോറൂം ഷൊർണൂരിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജി-മാർട് ക്രിസ്മസ് സെയിലിൽ തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് ഒരുക്കിയിട്ടുണ്ട്. കൂടാതെ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുമ്പോൾ ജി-മാർട് വക്കാലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റെഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. ടിവികൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്റർ, എസികൾ തുടങ്ങിയവ വന്പൻ വിലക്കുറവിൽ സ്വന്തമാക്കാം. ഇതോടൊപ്പം 8,999 രൂപ വിലയുള്ള ട്രോളിബാഗ് സൗജന്യമായി ലഭിക്കും. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ്-ഇലക്ട്രോണിക്സ്-ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.






