ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

എയര്‍ ഇന്ത്യയെ ആഗോള ബ്രാൻഡാക്കുമെന്ന് എൻ ചന്ദ്രശേഖരൻ

കൊച്ചി: കേന്ദ്ര സർക്കാരില്‍ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

2022 ജനുവരിയിലാണ് കനത്ത നഷ്‌ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം വിസ്‌താര എയർലൈനെ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുമായി ലയിപ്പിച്ചിരുന്നു.

ബോയിംഗ്, എയർബസ് എന്നിവയില്‍ നിന്ന് ആവശ്യത്തിന് വിമാനങ്ങള്‍ ലഭിക്കാത്തതാണ് എയർ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വേഗത കുറയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവില്‍ 470 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇരു കമ്ബനികള്‍ക്കും എയർ ഇന്ത്യ കരാർ നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇന്ത്യയിലാദ്യമായി വിമാനങ്ങളില്‍ വൈ ഫൈ സേവനം ലഭ്യമാക്കി എയർ ഇന്ത്യ ഉപഭോക്താക്കളുടെ മനം കവർന്നിരുന്നു.

X
Top