ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2,500 കോടി രൂപയുടെ വിറ്റുവരവുമായി ചരിത്രനേട്ടം സ്വന്തമാക്കി മൈജി; ലക്ഷ്യമിടുന്നത് 4000 കോടിയുടെ വിറ്റുവരവ്

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ ഉത്പന്ന റീട്ടെയ്ൽ വില്പന ശൃംഖലയായ മൈജി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,500 കോടി രൂപയുടെ വിറ്റുവരവുമായി ചരിത്രനേട്ടം കൈവരിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജി. സി. സി രാജ്യങ്ങളിലുമായി മുപ്പത് പുതിയ ഷോറൂമുകൾ ആരംഭിച്ച് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുകയാണെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. ഷാജി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നടപ്പു സാമ്പത്തിക വർഷത്തിൽ 4000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പുതിയ 5000 തൊഴിൽ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്.

ഇതോടെ കേരളത്തിൽ ഷോറൂമുകളുകളുടെ എണ്ണം 150 ആകും. നിലവിൽ 3000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്‌ഥാപനങ്ങളിലും ജോലി ചെയ്യുന്നത്.

നൂതന സാങ്കേതികവിദ്യയിലുള്ള പുതിയ ഉത്പ്പന്നങ്ങൾ ന്യായമായ വിലയിലും ഉയർന്ന ഗുണനിലവാരത്തിലും മികച്ച കസ്‌റ്റമർ കെയറിനൊപ്പം ലഭ്യമാക്കുകയാണ് മൈജിയുടെ ലക്ഷ്യമെന്നും എ.കെ. ഷാജി പറഞ്ഞു.

2006ൽ ത്രിജി മൊബൈൽ വേൾഡെന്ന പേരിൽ കോഴിക്കോട് ചെറിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച മൈജിക്ക് നിലവിൽ 100ൽ അധികം ഷോറൂമുകളുണ്ട്.

ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങൾ, കിച്ചൺ അപ്ലയൻസസുകൾ ലഭ്യമാക്കുന്നതിനായി മൈജി സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ പുറത്തിറക്കി.

മൈജിയുടെ സ്വന്തം ടി.വി ബ്രാൻഡായ സി-ഡോട്ടിന്റെ ഉത്പന്നങ്ങൾ മൈജി ഷോറൂമുകളിൽ ലഭ്യമാണ്.

X
Top