
കൊച്ചി: ഓണ വിപണിയിൽ നിന്ന് മാത്രം 1600 കോടി രൂപയുടെ വിറ്റുവരവും, 2025 സാമ്പത്തിക വർഷം 5000 കോടിക്ക് മുകളിലുള്ള റെക്കോർഡ് വരുമാനവും ലക്ഷ്യമിട്ട് മൈജി. ഇതിനായി ഓണക്കാലത്ത് മൈജിയുടെ 18 ഷോറൂമുകളാണ് സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്. അടുത്ത മാർച്ചിന് മുൻപായി 12 ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറുമുകളുടെ എണ്ണം 150ന് മുകളിൽ ആകും. ഇതുവഴി കേരളത്തിൽ 5,000 ത്തിന് മുകളിൽ തൊഴിൽ അവസരങ്ങൾ ഒരുക്കാനും മൈജി ലക്ഷ്യമിടുന്നു. ഓണ വിപണി കീഴടക്കാനുളള ശ്രമങ്ങളുടെ ഭാഗമായി 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും കിഴിവുകളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 3ന് തുടക്കം കുറിച്ചു.
ഓണത്തിന്, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ടൊവിനൊ തോമസുമാണ് മൈജിയുടെ ബ്രാൻഡ് അംബാസഡർമാർ. ന്യൂജനറേഷൻ ഉപഭോക്താക്കളുമായി കൂടുതൽ ബന്ധപ്പെടാൻ ടൊവിനൊയുടെ സാന്നിധ്യം സഹായകമാകുമെന്നാണ് മൈജിയുടെ പ്രതീക്ഷ. ഈ വർഷത്തെ ഓണം ഓഫറിൽ ഉപഭോക്താക്കൾക്ക് 25 കാർ, 30 സ്കൂട്ടർ,30 പേർക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) അന്താരാഷ്ട്ര ട്രിപ്, ഒരു പവന്റെ 30 സ്വർണ നാണയങ്ങൾ, സ്ക്രാച്ച് & വിൻ കാർഡിലൂടെ 6 മുതൽ 100 ശതമാനം വരെ കിഴിവ് അല്ലെങ്കിൽ ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ പോലുള്ള ഉറപ്പായ സമ്മാനങ്ങൾ എന്നിവ നേടാൻ അവസരമുണ്ട്.
ഇതിന് പുറമേ, നിരവധി ഫിനാൻസ് സ്ഥാപനങ്ങളും ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ നല്കുന്ന ഓഫറുകളും കൂടി ചേർന്ന്, ആകെ സമ്മാന മൂല്യം 25 കോടി കടക്കും. മൈജിയുടെ പ്രത്യേകത – സമ്മാനങ്ങൾ 45 ദിവസത്തിനുള്ളിൽ തന്നെ ഉപഭോക്താവിന്റെ കൈകളിൽ എത്തിക്കുന്നതാണ്. 140ൽ അധികം ഷോറൂമുകളിലേക്ക് ബൾക്ക് പർച്ചേസ് വഴി ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്റ്റുകൾ എത്തിക്കുന്നതിനാൽ, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നൽകാൻ കഴിയുന്നതാണ് മൈജിയുടെ ശക്തിയെന്ന് അധികൃതർ പറയുന്നു. ഉപഭോക്താക്കളിൽ നിന്നുള്ള വിശ്വാസവും പിന്തുണയും തിരിച്ച് നല്കുകയെന്നതാണ് ലക്ഷ്യം.
മൈജിയുടെ സ്വന്തം ബ്രാൻഡായ ജി-ഡോട്ട് ടീവികൾ, ഡിജിറ്റൽ ആക്സസറികൾ, ഫാനുകൾ, അയൺ ബോക്സ്, കെറ്റിൽ തുടങ്ങിയ പ്രൊഡക്ടുകൾ കൂടാതെ മൈജിയുടെ പ്രീമിയം ബ്രാൻഡായ ജിഎഡിഎംഐയുടെ നോൺസ്റ്റിക് കുക്ക് വെയറുകൾ, സ്പീക്കേഴ്സ് അടക്കമുള്ള ഡിജിറ്റൽ ആക്സസറീസും വിപണിയിലിറക്കിയിട്ടുണ്ട്. ഉടൻ ഇന്ത്യയിലുടനീളമുള്ള വിപുലീകരണം മൈജി ലക്ഷ്യമിടുന്നു.